വനിത ഏകദിന ലോകകപ്പിൽ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും. കന്നി ലോകകിരീടം ഇന്ത്യക്ക് ഓസ്‌ട്രേലിയയെ തോൽപിച്ച് ഫൈനലിലേക്ക് യോഗ്യത നേടുകയെന്നത് കടുത്ത വെല്ലുവിളിയാണ്. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയ ഏഴ് തവണ ലോകകിരീടം നേടിയിട്ടുണ്ട്.

ഓപണർ സ്മൃതി മന്ദാനയുടെ ഉജ്ജ്വല ഫോമിലാണ് ഇന്ത്യയുടെ പ്രതിക്ഷ. പരിക്കേറ്റ പ്രതീക റാവലിന് പകരം ഷഫാലി വർമയെ ഇന്ത്യൻ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ എ ടീമിനായി തകർപ്പൻ പ്രകടനം നടത്തിയാണ് ഷഫാലിയുടെ വരവ്. വെടിക്കെട്ട് ബാറ്ററായി ഷഫാലി ഇടക്കാലത്ത് നിറംമങ്ങിയതോടെ ടീമിൽനിന്ന് പുറത്തായിരുന്നു.

ക്യാപ്റ്റൻ അലീസ ഹിലി പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇന്ത്യക്കെതിരെ അലീസ ഇറങ്ങുമെന്നാണ് ലഭിക്കുന്ന സൂചന. ലീഗ് റൗണ്ടിൽ ഇന്ത്യയെ ഓസ്ട്രേലിയ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.

Related Posts