ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റിയ ശേഷം 50-കാരിയായ വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ തീരദേശമായ ഉനയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വിധവയുടെ പരാതിയില്‍ പ്രതികളായ 3 മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്‌ച വയറുവേദനയെ തുടർന്ന് കുടുംബം സ്ത്രീയെ ഉനയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്.
പിന്നാലെ ആശുപത്രി മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രജിസ്റ്റർ ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. മൂന്നു പേർക്കുനെതിരേ സ്ത്രീ നവബന്ധർ മറൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ബുധനാഴ്‌ച തന്നെ പ്രതികളെ പോലീസ് പിടികൂടി.
മാണ്ഡവി ചെക്ക്പോസ്റ്റിൽ നിന്ന് കഴിഞ്ഞയാഴ്ച തൻ്റെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സ്ത്രീ ബലാത്സംഗത്തിന് ഇരയായത്. 2 ബൈക്കുകളിലായി എത്തിയ മൂവർ സംഘം ഗ്രാമത്തിൽ ഇറക്കാമെന്നു പറഞ്ഞ് സ്ത്രീയെ ഒരു ബൈക്കിൽ കയറ്റുകയും കുറച്ചു ദൂരം സഞ്ചരിച്ചശേഷം ഇവർ സ്ത്രീയെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിന് ശേഷം പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.