രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്‌എംപിവി) കേസുകളുടെ എണ്ണം വീണ്ടും ഉയർന്നതായി റിപ്പോർട്ട്. നിലവിൽ ഇതുവരെ ആറ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്, ബംഗളൂരുവിൽ രണ്ടും ചെന്നൈയിൽ രണ്ടും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് എന്ന തോതിൽ. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങളുമായി വിദേശ യാത്ര ചെയ്യാത്തതിനാൽ ഇന്ത്യയിൽ തന്നെയുള്ള വൈറസ് ആണ് രോഗകാരിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൻഫ്ലുവൻസ പോലുള്ള ശ്വസന രോഗ കേസുകളിൽ അസാധാരണമായ വർദ്ധനയില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചതിനാൽ ഇന്ത്യയിൽ എച്ച്‌എംപിവി റിപ്പോർട്ട് ചെയ്യുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Posts