ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന് ആരിഫ് ഹുസൈന്. ‘പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായ ചൈനയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കും.
മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് അതുകൊണ്ടാകാം ചൈനയുടെ പിന്തുണ തേടിയത്. മോദിയുടെ ഇപ്പോള്‍ നടക്കുന്ന ഈ നീക്കം അതുകൊണ്ട് തന്നെ പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി മുന്‍കാലങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നു.
അതിനാല്‍ എല്ലാക്കാലത്തും അങ്ങിനെ തന്നെ തുടരട്ടെ എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്രീയപരമായി ആയുധമാക്കാതെ, ഏഷ്യയില്‍ പുതിയ ഒരു അധ്യായം തുറക്കുകയായിരുന്നു ഇന്ത്യ ചെയ്തത് എന്ന് വേണം മോദിയുടെ ചൈനാസന്ദര്ശനത്തെ വിലയിരുത്താന്‍’ ആരിഫ് പറഞ്ഞു