ഇനി മുതൽ പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യം വാങ്ങുമ്പോൾ കുപ്പി ഒന്നിന് 20 രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ബെവ്കോ ഔട്ട്ലെറ്റിൽ ഈ കുപ്പി തിരികെ നൽകിയാൽ ആ 20 രൂപ തിരിച്ചുകിട്ടും. ഇത് പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് എക്സൈസ് മന്ത്രി എംബി രാജേഷ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സെപ്തംബറിൽ ക്ലീൻ കേരളം പദ്ധതിയുമായി ചേർന്ന് ഇതിന്‍റെ പൈലറ്റ് പദ്ധതി തിരുവനന്തപുരത്ത് നടത്തുമെന്നും മന്ത്രി അറിയിച്ചു. മദ്യം വാങ്ങിയത് എവിടെ നിന്നാണോ ആ ഔട്ട്ലറ്റ്ലെറ്റിൽ തന്നെ കുപ്പി തിരികെ ഏൽപ്പിച്ചാൽ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കൂ. ഏത് ഔട്ടെറ്റിൽ കുപ്പികൾ ഏൽപ്പിച്ചാലും ഡെപ്പോസിറ്റ് തുക തിരികെക്കിട്ടുന്ന രീതി നടപ്പാക്കുന്നതിനെക്കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കുപ്പിയിലെ സ്റ്റിക്കർ നഷ്ടപ്പെട്ടാൽ പണം തിരികെ കിട്ടില്ല. പ്രതിവർഷം 70 കോടിരൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികളിലേതാണ് ഇതിൽ കൂടുതലും. പലയിടങ്ങളിലും മദ്യപർ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികൾ വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. തമിഴ്‌നാട്ടിലെ മാതൃക പഠിച്ചാണ് കേരളത്തിലും പുത്തൻ പദ്ധതി നടപ്പാക്കുന്നത്.

ഇനി മുതൽ 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ലുകുപ്പികളിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു എല്ലാ ജില്ലകളിലും 900 രൂപയ്ക്ക് മുകളിൽ വിലയുള്ള വിദേശമദ്യം വിൽക്കുന്ന സൂപ്പർ പ്രിമിയം ഔട്ടെറ്റുകൾ ബെവ്കോ ഉടൻ തുറക്കും. ഇതിൽ ആദ്യത്തേത് ഓഗസ്റ്റ് 5 ന് തൃശൂരിലാവും തുടങ്ങുക. തൊട്ടുപിന്നാലെ മറ്റുജില്ലകളിലായി നാലെണ്ണംകൂടി തുറക്കും. ഔട്ട്ലറ്റുകളിലെ തിരക്ക് പരമാവധി കുറയ്ക്കുന്നതിനാണ് പുതിയ നീക്കം.

Related Posts