സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ മാനേജ്‌മെൻ്റ് നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാനേജ്മെൻ്റ് അമ്മയ്‌ക്കോ അച്ഛനോ സ്‌കൂളിൽ എന്തെങ്കിലും ജോലി കൊടുക്കണം. സർക്കാർ മിഥുൻ്റെ വീട് പണിയ്ക്കുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. മരണ വീട്ടിൽ കരിങ്കൊടി കാണിക്കുന്നത് എന്ത് രാഷ്ട്രീയ നിലപാടാണെന്നും മന്ത്രി ചോദിച്ചു.

ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും സ്കൂ‌ളുകളിൽ അടിയന്തര ഓഡിറ്റ് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ സ്‌കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോ ഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. എച്ച്എമ്മിനെ മാത്രം ബലിയാടാക്കി എന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ജൂലൈ 25 മുതൽ 31 മുതൽ നേരിട്ട് സ്‌കുളിൽ എത്തി പരിശോധന നടത്തും. വകുപ്പിലെ വിജിലൻസിനെ ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ ചുമതലപ്പെടുത്തും. ഓഗസ്റ്റ് 12 ന് ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts