അരുണാചലില്‍ കനത്ത മഴ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം
India
1 min read
41

അരുണാചലില്‍ കനത്ത മഴ; കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 7 പേര്‍ക്ക് ദാരുണാന്ത്യം

May 31, 2025
0

കനത്തമഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാർ അപകടത്തിൽപെട്ട് 7 പേര്‍ക്ക് ദാരുണാന്ത്യം. 2 സ്ത്രീകളും 2 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഈസ്റ്റ് കെമെങ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രി ദേശീയപാത 13-ലായിരുന്നു സംഭവം. 7 യാത്രക്കാരുമായി പോയ കാർ മണ്ണിടിച്ചിലിനെ തുടർന്ന് തെന്നിമാറി സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. ദേശീയപാതയിലെ ബനായ്ക്കും സെപ്പയ്ക്കും ഇടയിലായിരുന്നു അപകടം . എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. അപകടത്തിൽ പ്പെട്ടത് സെപ്പയിലേക്ക് പുറപ്പെട്ടവരുടെ വാഹനമാണ്. ഏറ്റവും

Continue Reading
വിഴിഞ്ഞത്ത് കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
Kerala
0 min read
42

വിഴിഞ്ഞത്ത് കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

May 31, 2025
0

വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ കാണാതായ 9 മത്സ്യത്തൊഴിലാളികളില്‍ 8 പേരെ രക്ഷപ്പെടുത്തി. 2 വള്ളത്തിലായി കടലില്‍ പോയ 8 പേരുടെ സംഘത്തെയാണ് രണ്ടുദിവസത്തെ തിരച്ചിലിനൊടുവില്‍ രക്ഷിച്ചത്. ഇതില്‍ നാലുപേര്‍ അടങ്ങിയ ആദ്യസംഘം വിഴിഞ്ഞത്തും മറ്റൊരു സംഘം തമിഴ്‌നാട് കുളച്ചല്‍ തീരത്തും എത്തി. സഹായമാത, ഫാത്തിമമാത എന്നീ വള്ളങ്ങളിലെ ജീവനക്കാരാണ് ഇവര്‍. മത്സ്യത്തൊഴിലാളികള്‍ കന്യാകുമാരി ഭാഗത്ത് അകപ്പെട്ടുവെന്ന് അറിയിച്ചതിനെ ത്തുടര്‍ന്ന് മറൈന്‍ എന്‍ഫോഫ്‌സ്‌മെൻ്റണ് ആദ്യസംഘത്തെ കണ്ടെത്തി തിരികെ കൊണ്ടുവന്നത്. രണ്ടാമത്തെ സംഘത്തില്‍ ഉള്‍പ്പെട്ട

Continue Reading
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു
India
0 min read
41

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയ പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു

May 31, 2025
0

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശം നടത്തിയതിന് പൂനെയിലെ നിയമ വിദ്യാര്‍ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ നിയമവിദ്യാര്‍ഥിനിയും ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളൂവന്‍സറുമായ ശര്‍മിഷ്ഠ പനോളിയെയാണ് കൊല്‍ക്കത്ത പോലീസ് ഗുരു ഗ്രാമില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാമിലെത്തിയ കൊല്‍ക്കത്ത പോലീസ് സംഘം വെള്ളിയാഴ്ച രാത്രി വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് നിശബ്ദത പാലിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശര്‍മിഷ്ഠയുടെ വിവാദവീഡിയോ. പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള വര്‍ഗീയപരാമര്‍ശങ്ങളും ഈ വീഡിയോയില്‍ അടങ്ങിയിരുന്നു.

Continue Reading
കുറ്റിപ്പുറത്ത് സുഹൃത്തിൻ്റെ നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍
Kerala
0 min read
38

കുറ്റിപ്പുറത്ത് സുഹൃത്തിൻ്റെ നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍

May 31, 2025
0

കുറ്റിപ്പുറത്ത് സുഹൃത്തിൻ്റെ നിര്‍ത്തിയിട്ട കാറിനകത്ത് യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ടു. മല്ലൂര്‍ക്കടവ് റോഡില്‍ തെക്കേ അങ്ങാടിയിലെ ആലുക്കല്‍ ജാഫറാണ് മരിച്ചത്. ജാഫറിൻ്റെ സുഹൃത്തായ വരിക്കപ്പുലാക്കില്‍ അഷ്‌റഫിൻ്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. അഷ്‌റഫിൻ്റെതാണ് കാര്‍. ഹൃദയാഘാതാമാകാം മരണ കാരണമെന്നാണ് കരുതുന്നത്. ജാഫറും അഷ്‌റഫും അടുത്ത സുഹൃത്തുക്കളാണെന്ന് പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഇരുവരും ഭക്ഷണം കഴിക്കാനായി അഷ്‌റഫിൻ്റെ കാറില്‍ പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. തിരിച്ച്

Continue Reading
എഴുത്തുകാരനും കവിയും നാടകകൃത്തുമായ ഡോ.എ​ച്ച്.​എ​സ്. വെ​ങ്ക​ടേ​ശ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു
Karnataka
1 min read
40

എഴുത്തുകാരനും കവിയും നാടകകൃത്തുമായ ഡോ.എ​ച്ച്.​എ​സ്. വെ​ങ്ക​ടേ​ശ​മൂ​ർ​ത്തി അ​ന്ത​രി​ച്ചു

May 31, 2025
0

കന്നഡ എഴുത്തുകാരനും കവിയും നാടകകൃത്തും അക്കാദമീഷ്യനുമായ എച്ച്.എ സ്.വി എന്ന ഡോ. എച്ച്.എസ്. വെങ്കടേശമൂർത്തി (80) ബംഗളൂരുവിൽ അന്തരിച്ചു. പ്രായാധിക്യ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു അന്ത്യം. ബംഗളൂരുവിലെ സെൻ്റ് ജോസഫ്‌സ് കോമേഴ്‌സ് കോളജിൽ 30 വർഷത്തോളം അധ്യാപകനായിരുന്നു. ദാവൻഗരെയിലെ ചന്നഗിരി ഹൊദിഗരെയിൽ 1944 ജൂൺ 23ന് നാരായണ ഭട്ട- നാഗരത്നമ്മ ദമ്പതികളുടെ മകനായി ജനനം. ബാംഗ്ലൂർ യൂനിവേഴ്സിറ്റിയിൽനിന്ന് കന്നഡയിൽ ബിരുദാനന്തര ബിരുദം നേടി. തുടർന്ന് സെൻ്റ് ജോസഫ്‌സ്

Continue Reading
ഭാര്യയെ സംശയം;  കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
Kerala
0 min read
35

ഭാര്യയെ സംശയം; കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ

May 31, 2025
0

ഭാര്യയെ സംശയം, കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. മഞ്ചേരി പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ദീൻ എന്ന ബാബു (44) വിനാണ് മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി എ.വി. ടെല്ലസാണു ശിക്ഷ വിധിച്ചത്. 2017 ജൂലൈ 23 നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആദ്യഭാര്യയെ ചാരിത്ര്യശുദ്ധയിലുള്ള സംശയം മൂലം റഹീന (30) യെ പ്രതിയുടെ ഉടമസ്ഥതയിൽ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയിൽ കൊണ്ടുപോയി

Continue Reading
കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ, ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകൾ കൈമാറി
Karnataka
0 min read
36

കർണാടകയിലെ വിവിധ ഭാഗങ്ങളിൽ ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ, ‘ജോയ് ഹോംസ്’ പദ്ധതിയിലൂടെ 50 വീടുകൾ കൈമാറി

May 31, 2025
0

കർണാടകയിലെ വിവിധ ഭാഗങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷൻ ‘ജോയ് ഹോംസ്’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 50 വീടുകൾ കൈമാറി. ബെംഗളൂരുവിലെ നിംഹാൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ ജോയ്‌ ആലുക്കാസ്‌ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. ജോയ് ആലുക്കാസ്‌ അധ്യക്ഷത വഹിച്ചു. ‘ജോയ് ഹോംസ്’ പദ്ധതിയുടെ പ്രധാന ലക്ഷ്യം സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം

Continue Reading
അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല, അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ: കെ സുധാകരൻ
Kerala
0 min read
31

അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല, അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ: കെ സുധാകരൻ

May 31, 2025
0

ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു. യുഡിഎഫ് അൻവറിൻ്റെ വോട്ടില്ലെങ്കിലും ജയിക്കും. എന്നാൽ മത്സരം കടുക്കും. സിപിഐഎം എം സ്വരാജിനെ ബലിയാടാക്കി.അഭിപ്രായവ്യത്യാസം സതീശന് ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്.

Continue Reading
കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ജൂൺ 4 വരെ കനത്ത മഴ തുടരും
Kerala
0 min read
36

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; ജൂൺ 4 വരെ കനത്ത മഴ തുടരും

May 31, 2025
0

വിവിധ ജില്ലകളിൽ ഇന്ന് രാവിലെ മുതൽ കനത്ത മഴക്ക് നേരിയ കുറവുണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും രാവിലെ മുതൽ യെല്ലോ അലർട്ടായിരുന്നെങ്കിൽ ഉച്ചക്ക് ശേഷം 4 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കണ്ണൂർ, കാസർകോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴക്കുള്ള സാധ്യത. മറ്റ് 10 ജില്ലകളിലും ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ ഈ ജില്ലകളിലെല്ലാം യെല്ലോ അലർട്ടും

Continue Reading
ദേശീയപാത തകർച്ച; മുഖ്യമന്ത്രിയും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്
Kerala
0 min read
37

ദേശീയപാത തകർച്ച; മുഖ്യമന്ത്രിയും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്

May 31, 2025
0

ദേശീയപാത തകർച്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി പി.എ. മുഹമ്മദ് റിയാസും ഡൽഹിയിലേക്ക്. ബുധനാഴ്‌ച കേന്ദ്ര ഗതാഗതമന്ത്രി നിഥിൻ ഗഡ്‌കരിയെ കാണുന്ന ഇരുവരും കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്തും. ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടിന് ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി നിഥിൻ ഗഡ്‌കരി നടപടിയെടുത്തിരുന്നു. സ്വന്തം ചെലവിൽ കോൺട്രാക്ടർ പ്രദേശത്ത് പാലം നിർമ്മിക്കണമെന്നും അഥോറിറ്റി നിഷ്കർഷിച്ചിട്ടുണ്ട്. ഉപരിതല ഗതാഗതവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.

Continue Reading