ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തും: വെല്ലുവിളി ആവർത്തിച്ച് ട്രംപ്
World
1 min read
95

ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങൾക്കുമേലും നികുതി ചുമത്തും: വെല്ലുവിളി ആവർത്തിച്ച് ട്രംപ്

March 31, 2025
0

ഇന്ത്യയടക്കമുള്ള ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കുമേലിലും യുഎസ് നികുതി ചുമത്തുമെന്ന് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പകരച്ചുങ്കം നിലവില്‍ വരുന്ന ഏപ്രില്‍ 2 രാജ്യത്തിൻ്റെ ‘വിമോചനദിന’മായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. ‘എല്ലാരാജ്യങ്ങളിലും തുടങ്ങാം. എന്തുസംഭവിക്കുമെന്ന് നോക്കാം’ എന്നായിരുന്നു എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് വ്യക്തമാക്കിയത്. എല്ലാരാജ്യങ്ങള്‍ക്കും നികുതി ചുമത്തുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഈ ദിവസത്തെയാണ് ട്രംപ് യുഎസിൻ്റെ വിമോചനദിവസം എന്ന് വിശേഷിപ്പിക്കുന്നത്. നേരത്തെ, നികുതി ചുമത്തുക 10- 15 വരെ

Continue Reading
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു
India
0 min read
50

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു

March 31, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഐഎഫ്എസ് ഉദ്യോഗസ്ഥ നിധി തിവാരിയെ നിയമിച്ചു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി തിവാരി. 2014 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥയായ നിധി തിവാരി നിലവിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്. പിഎംഒയിൽ 2022ൽ അണ്ടർ സെക്രട്ടറിയായി ചുമതലയേറ്റ നിധി തിവാരി, 2023 ജൂൺ 6 മുതൽ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ

Continue Reading
ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
India
0 min read
92

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

March 31, 2025
0

ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ സുരക്ഷാ സേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. ബസ്‌തർ മേഖലയിലെ ബിജാപൂർ ദന്തേവാഡ ജില്ലകളുടെ അതിർത്തിയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

Continue Reading
സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ
Kerala
1 min read
90

സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ല; ധനമന്ത്രി കെ.എൻ. ബാലഗോപാൽ

March 31, 2025
0

സമരം ചെയ്യുന്ന ആശാ വർക്കർമാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സർക്കാരിനുള്ളത് അനുഭാവ പൂർണമായ സമീപനമാണ്. കേന്ദ്രസർക്കാർ പദ്ധതിയായ ‘ആശ’യിൽ ബജറ്റിൽ പറഞ്ഞതി നെക്കാൾ കൂടുതൽ തുക സർക്കാർ അനുവദിച്ചിട്ടുണ്ട്. ഓണറേറിയം ഉൾപ്പെടെയുള്ള അവരുടെ കുടിശിക തീർപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ചെയ്യാൻ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ഓണറേറിയം സംസ്ഥാനം മാത്രം വിചാരിച്ചാൽ വർധിപ്പിക്കാനാവില്ല. വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത്

Continue Reading
സ്വർണ്ണവിലയിൽ ഇന്നും വൻ വർദ്ധന
Kerala
0 min read
94

സ്വർണ്ണവിലയിൽ ഇന്നും വൻ വർദ്ധന

March 31, 2025
0

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. 65 രൂപ ഗ്രാമിന് കൂടി 8425 രൂപയും, പവന് 520 രൂപ കൂടി 67,400 രൂപയുമായി. ഇന്നലെ 66,880 ആയിരുന്നു വില. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സ്വർണ്ണഭരണ വിപണിയിൽ 24 കാരറ്റ് സ്വർണ്ണത്തിന് 90 ലക്ഷം രൂപ കടന്നു. ഒരു പവൻ സ്വർണ്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 73,000 രൂപയ്ക്ക് മുകളിൽ നൽകണം. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവൻ വില.

Continue Reading
ബിഷപ്പിനെതിരെയുള്ള കേസ്; കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് കോതമംഗലത്ത് ഉപവാസസമരം
Kerala
1 min read
56

ബിഷപ്പിനെതിരെയുള്ള കേസ്; കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് കോതമംഗലത്ത് ഉപവാസസമരം

March 31, 2025
0

ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ബിഷപ്പിനെതിരെ ആലുവ -മൂന്നാർ രാജപാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുജന മുന്നേറ്റ യാത്രയിൽ പങ്കെടുത്തതിൻ്റെ പേരിലാണ് കേസ് എടുത്തത്. ഇന്ന് കോതമംഗലത്ത് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഉപവാസസമരം നടത്തും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം എൽഎ സമരം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം പി സമാപന സമ്മേളനം ഉദ്ഘാടനം

Continue Reading
വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റിങ്ങിനുശേഷം എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ
Entertainment
0 min read
90

വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റിങ്ങിനുശേഷം എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ

March 31, 2025
0

വിവാദ കൊടുങ്കാറ്റിനെ തുടർന്ന് എഡിറ്റിങ്ങിനുശേഷം എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിൽ എത്തും. റീ എഡിറ്റ് ചെയ്ത ചിത്രത്തിൻ്റെ പ്രദർശനം വൈകിട്ടോ ചൊവ്വാഴ്ച രാവിലേയോ ആണ് ഉണ്ടാവുക. റീ എഡിറ്റ് ചെയ്ത പതിപ്പ് തിയറ്ററുകളിലെത്തിക്കണമെന്ന് കേന്ദ്ര സെൻർ ബോർഡ് നിർദേശം നൽകിയിരുന്നു. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്റംഗിയെന്ന വില്ലൻ്റെ പേരും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്. സംഘപരിവാർ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ

Continue Reading
വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു
Kerala
0 min read
90

വർക്കലയിൽ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി; അമ്മയും മകളും മരിച്ചു

March 31, 2025
0

വർക്കലയിൽ ഉത്സവം കണ്ട്‌ മടങ്ങിയവർക്കിടയിലേക്ക്‌ റിക്കവറി വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പേരേറ്റിൽ പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21) എന്നിവരാണ് മരിച്ചത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കരികിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്. ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മയെയും മകളെയും

Continue Reading
ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയപെരുന്നാൾ
Kerala
0 min read
89

ഇസ്ലാം മത വിശ്വാസികൾക്ക് ഇന്ന് ചെറിയപെരുന്നാൾ

March 31, 2025
0

ഇസ്ലാം മത വിശ്വാസികൾ ഇന്ന് ചെറിയപെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ ഇന്നലെ മാസപ്പിറവി ദർശിച്ചതോടെയാണ് വിശ്വാസികൾ റമദാൻ 29 നോമ്പുകൾ പൂർത്തിയാക്കി ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. റമദാൻ പുണ്യമാസമായ നോമ്പിൻ്റെ അവസാനദിനമാണ് ചെറിയ പെരുന്നാൾ അഥവാ ഈദ് അൽ ഫിത്തർ ആഘോഷിക്കുന്നത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടക്കും. ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞതോടെ ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മാസത്തെ വ്രതാനുഷ്ഠാനം, സ്നേഹവും സാഹോദര്യവും സഹനവും

Continue Reading
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്
India
1 min read
96

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

March 30, 2025
0

ഒഡീഷയിലെ കട്ടക്കിനടുത്തുള്ള നെർഗുണ്ടി സ്റ്റേഷന് സമീപം ബെംഗളൂരു-കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൻ്റെ 11 കോച്ചുകൾ പാളം തെറ്റി. ബംഗളൂരുവിൽ നിന്ന് ആസാമിലെ ഗുവഹാട്ടിയിലുള്ള കാമാഖ്യ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്തായി ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇസിഒആർ ജനറൽ മാനേജർ, ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ

Continue Reading