സംസ്ഥാനത്തെ പെട്രോള്‍ പമ്പിലെ ടോയ്ലറ്റുകള് പൊതുശൗചാലയങ്ങളാക്കി മാറ്റരുതെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പിലെ ശൗചാലയങ്ങള്‍ പൊതുശൗചാലയങ്ങളാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി സമര്‍പ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് സി എസ് ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
പൊതുജനങ്ങള്‍ക്ക് പെട്രോള്‍ പമ്പിലെ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരും നിര്‍ബന്ധം പിടിക്കരുതെന്ന് കോടതി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി ടോയ്ലറ്റുകള് തുറന്നുകൊടുക്കാന്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് ഹrജിക്കാര് വാദിച്ചു.
ചില പെട്രോള്‍ പമ്പുകളില്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും മറ്റ് ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുശൗചാലയങ്ങളാണെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.