തമിഴ്‌ നടൻ അജിത് കുമാർ, തെലുഗു നടൻ നന്ദമൂരി ബാലകൃഷ്‌ണ, ബോളിവുഡ് ഗായകൻ അരിജിത് സിങ്, സംവിധായകൻ ശേഖർ കപൂർ എന്നിവർ ഉൾപ്പെടെ 139 പേർക്ക് പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മ ശ്രീ പുരസ്കാരങ്ങൾ ലഭിച്ചു. മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ താരം ഐ. എം വിജയന് പത്മശ്രീയും ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിൽ ഒന്നാണ് പത്മ പുരസ്കാരം.

സാധാരണയായി എല്ലാ വർഷവും ഇന്ത്യൻ രാഷ്ട്രപതി സമ്മാനിക്കുന്ന ഈ അവാർഡുകൾ മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ രാഷ്ട്രപതി ഭവനിൽ വെച്ചാണ് വിതരണം ചെയ്യുന്നത്. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പത്മഭൂഷൺ പുരസ്‌കാരം തമിഴ് സൂപ്പർ താരം അജിത് കുമാർ ഏറ്റുവാങ്ങി. ‘ഈ ബഹുമതി എൻ്റെ സിനിമാ ജീവിതത്തിലെ കൂട്ടായ പരിശ്രമങ്ങളുടെ അംഗീകാരമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം അജിത് കുമാർ പറഞ്ഞു.

നന്ദമൂരി ബാലകൃഷ്‌ണക്ക് പത്മ ഭൂഷൺ ലഭിച്ചത് തെലുഗു സിനിമയിലെ അതുല്യ സംഭാവനകൾക്കാണ് . പരമ്പരാഗത ആന്ധ്ര വേഷത്തിൽ എത്തിയാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്. പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദ്ദാസിന് മരണാനന്തര ബഹുമതിയായാണ് പത്മ ഭൂഷൺ ലഭിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യയാണ് രാഷ്ട്രപതിയിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചത്.

7 പത്മവിഭൂഷൻ പുരസ്കാരങ്ങളും 19 പത്മഭൂഷൻ 113 പത്മശ്രീ അവാർഡുകളും ആണ് ഇത്തവണ വിതരണം ചെയ്‌തത്. ഇതിൽ 13 പേർക്ക് മരണാനന്തര ബഹുമതിയായി പുരസ്‌കാരം സമ്മാനിച്ചു. 139 പത്മാ അവാർഡുകളിൽ പത്തുപേർ വിദേശികൾ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Related Posts