നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ലഹരി ഉപയോഗം, ഗൂഢാലോചന അടക്കം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. NDPC Act 27,29 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിനാൽ സ്റ്റേഷൻ ജാമ്യം നൽകും. 6 മുതല്‍ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം. ഷൈനിൻ്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ തുടർച്ചയായുള്ള ചോദ്യങ്ങളിൽ ഷൈൻ പതറുകയായിരുന്നു.
ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി. നടൻ്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി.
വൈദ്യ പരിശോധനയ്ക്ക് ഷൈനിനെ വിധേയനാക്കും. ഷൈനിൻ്റെ രക്തവും മുടിയും നഖവും പരിശോധിക്കും. നാല് ദിവസങ്ങൾക്കുള്ളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഈ പരിശോധനയിലൂടെ വ്യക്തമാകും. ഷൈൻ നടത്തിയ ഫോൺ കോളുകളാണ് നിർണായകമായത്.