ആലുവയിൽ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പോലീസ് സ്റ്റേഷനിലെ എ സ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് എസ്ഐ പണം മോഷ്ടിച്ചത്. 8000 രൂപയാണ് പേഴ്സിൽ ഉണ്ടായിരുന്നത്.
3000 രൂപയാണ് ഇതിൽ നിന്നും എസ്ഐ എടുത്തത്. പേഴ്സിലെ പണത്തിൻ്റെ കണക്ക് പോലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് എസ്പെഐ പണമെടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.