ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിണമെന്ന് ഹൈക്കോടതി ഉത്തരവ്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു.
എഡിജിപി അജിത് കുമാറാണ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയായിരുന്നു ‘പുണ്യം പൂങ്കാവനം’ പദ്ധതി നടപ്പിലാക്കിയത്. 2011ൽ പദ്ധതി ആരംഭിച്ച പദ്ധതിയിൽ പൊലീസിനൊപ്പം മറ്റു സർക്കാർ വകുപ്പുകളും കൈ കോർത്തിരുന്നു.