നിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ബിൽ തള്ളപ്പെട്ടത്. 537 അംഗങ്ങളുള്ള ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ 293 അംഗങ്ങൾ മാത്രമുള്ള എൻഡിഎയ്ക്ക് ആവശ്യമായ 67 വോട്ടുകൾ അധികമായി സമാഹരിക്കാൻ സാധിച്ചില്ല.
വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയിലും സഭയിൽ ചർച്ചകൾ തുടരുകയാണ്. പ്രതിപക്ഷം ഒന്നിച്ച് നിന്നതോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.