ബംഗാളിൽ അഞ്ച് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ പ്രസംഗിച്ചത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിൻ്റെ നിലപാടുകളാണെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങൾ മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഉന്നയിച്ചു. തൃണമൂൽ സർക്കാരിൻ്റെ അഴിമതികളും ഭരണ പരാജയങ്ങളും തുറന്നുകാട്ടിയ രാഹുൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്നും ബംഗാളിൽ ടി എം സിയുടെ ഗുണ്ടാപ്പിരിവ് നിർബാധം തുടരുകയാണെന്നും രാഹുൽ ഗാന്ധി ഓർമ്മിപ്പിച്ചു.

Related Posts