വനിതാ സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കാൻ പോകുന്നുവെന്നും ഈ തീരുമാനം സ്ത്രീ ശാക്തീകരണത്തിനായി സമർപ്പിക്കുന്നുവെന്നും ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന നാരിശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
40 വർഷത്തിനു ശേഷമാണ് ബിൽ വരുന്നത്. ഇത് 2029 ഓടെ നടപ്പിലാക്കണം. 2023 ൽ, പുതുതായി നിർമ്മിച്ച പാർലമെന്റ് മന്ദിരത്തിൽ, അത് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി സർക്കാർ നാരി ശക്തി വന്ദൻ അധിനിയം എന്ന പേരിൽ ആദ്യ ചുവടുവെപ്പ് നടത്തിയതായി അദ്ദേഹം പറഞ്ഞു.
2029 ഓടെ നിയമം നടപ്പിലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ബിൽ പാസാക്കാൻ സർക്കാർ മുൻകൈ എടുക്കുന്നത്. ഈ തീരുമാനം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്. കൂടാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ പരിശ്രമത്തിൽ അവരുടേതായ രീതിയിൽ സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.