നരേന്ദ്രമോദി നിരോധിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍ പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കൈകളില്‍. ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന ഇവരുടെ വീഡിയോ വൈറലാണ്. മോദിയുടെ നോട്ട് നിരോധനത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഇതോടെയാണ് വെളിപ്പെടുന്നത്.
പാകിസ്ഥാനിലെ മയക്കമരുന്ന് മാഫിയയും തീവ്രവാദിഗ്രൂപ്പുകളും കള്ളപ്രസുകളില് അച്ചടിച്ച് ഇന്ത്യയിലേക്ക് കോടികളുടെ നോട്ടുകെട്ടുകള്‍ തള്ളിവിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോദി ഇന്ത്യയില്‍ ആയിരം രൂപ, അഞ്ചൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചത്. പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ കൈകളില്ഈ 500 രൂപാ നോട്ടുകള്‍ എങ്ങിനെയാണ് സുലഭമായി എത്തിയത് ?
നോട്ട് നിരോധനത്തിലൂടെ ഇന്ത്യയിലേക്ക് അയയ്ക്കാന്‍ സാധിക്കാത്ത കള്ളനോട്ടുകളാണ് ഈ തെരുവ് ബാലന്മാരുടെ കൈകളില്‍ കൈകളില്‍ എത്തിപ്പെട്ടത്. നിരോധിച്ചില്ലെങ്കില്‍ എത്ര കോടികളുടെ കള്ളപ്പണം ഇന്ത്യയില്‍ എത്തുമായിരുന്നു.