മധ്യപ്രദേശിൽ സുഗന്ധവ്യഞ്ജന വ്യാപാരി പുരോഹിത് ദേവ് കൃഷ്ണയുടെ (28) മരണം ഭാര്യയും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. കേസിൽ കൊല്ലപ്പെട്ട പുരോഹിത് ദേവ് കൃഷ്ണയുടെ ഭാര്യ പ്രിയങ്ക (25), കാമുകൻ കംലേഷ് പുരോഹിത് (32), ഇവരുടെ വാടകക്കൊലയാളി സുരേന്ദ്ര ഭാട്ടിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.​

പുരോഹിത് ദേവ് കൃഷ്ണയെ കഴിഞ്ഞ 7 നാണ് വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിൽ മോഷ്ടിക്കാൻ കയറിയ മോഷ്ടാക്കൾ ഭർത്താവിനെ കൊലപ്പെടുത്തിയെന്നും 3.7 ലക്ഷം രൂപയുടെ പണവും ആഭരണങ്ങളും തട്ടിയെടുത്തെന്നുമായിരുന്നു പ്രിയങ്ക പോലീസിന് നൽകിയ മൊഴി. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രിയങ്ക വിവരിച്ച കഥ പോലീസിനെപ്പോലും ആദ്യം ആശയക്കുഴപ്പത്തിലാക്കിയിരുന്നു.

തന്നേയും മോഷ്ടാക്കൾ ഉപദ്രവിച്ചെന്നും കൈകാലുകൾ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നെന്നുമാണ് പ്രിയങ്ക അവകാശപ്പെട്ടിരുന്നത്. എന്നാൽ, മോഷ്ടിക്കപ്പെട്ടുവെന്ന് പറഞ്ഞ ആഭരണങ്ങൾ പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് തന്നെ പോലീസ് കണ്ടെടുത്തു. ഇതോടെയാണ് പ്രിയങ്കയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പുറത്തുവന്നത്. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും യുവതി കുറ്റം സമ്മതിച്ചു.

Related Posts