മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും പുതുമുഖങ്ങൾക്ക് മന്ത്രിസഭയിൽ അവസരം നൽകുന്നതിനായി ഭരണകക്ഷിയിൽ സമ്മർദം വർധിച്ചുവരികയാണെന്നും കർണാടക ആഭ്യന്തരമന്ത്രി ഡോ.ജി.പരമേശ്വര പറഞ്ഞു. ഈ മാസം അവസാനം ഡൽഹിയിലേക്ക് പോയി പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡുമായി ചർച്ച ചെയ്യാൻ ഒരു കൂട്ടം നിയമസഭാംഗങ്ങൾ തീരുമാനിച്ചിട്ടുണ്ട്.

“പുനഃസംഘടനയെക്കുറിച്ച് അവർ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അതിനെക്കുറച്ച് എനിക്ക് എന്ത് പറയാൻ കഴിയും? മുഖ്യമന്ത്രിയും ഹൈക്കമാൻഡും തീരുമാനിക്കണം. അത് അവരുടെ വിവേചനാധികാരത്തിന് വിടുന്നു. അതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉയർത്തുന്നത് ഞങ്ങളുടെ ഭാഗത്തുനിന്ന് ശരിയല്ല” മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പരമേശ്വര പറഞ്ഞു. മൂന്ന് തവണ എം.എൽ.എമാരായിട്ടുള്ള മുതിർന്ന കോൺഗ്രസ് എം.എൽ.എമാരുടെ സംഘം കഴിഞ്ഞ മാസം സിദ്ധരാമയ്യയെ കണ്ട് മന്ത്രിസഭ പുനഃസംഘടിപിക്കണമെന്നും മന്ത്രിമാരായി സേവനമനുഷ്ടിക്കാൻ അവസരം നൽകണമെന്നു ആവശ്യപെട്ടതായും ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വെളിപ്പെടുത്തി.

“ആദ്യമായി വന്ന എം.എ ൽ.എമാർ മന്ത്രിമാരാകാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. രണ്ടോ നാലോ തവണ എം. എൽ.എമാരായവരും ഈ ആഗ്രഹം പ്രകടിപ്പിച്ചു. ഇത് ചർച്ച ചെയ്യാൻ അവർ പ്രത്യേകം യോഗങ്ങൾ നടത്തി. അവർ കാര്യങ്ങൾ ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. എന്തുചെയ്യണമെന്ന് നേതൃത്വം തീരുമാനിക്കും”. ആഭ്യന്തരമന്ത്രി പറഞ്ഞു.

Related Posts