മൂന്ന് മുന്നണികൾക്കും നിർണായകമായ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. പിന്നെ നിശബ്ദ പ്രചാരണം. നൂറിലേറെ സീറ്റ് നേടുമെന്ന വിശ്വാസം യു.ഡി.എഫ് ആവർത്തിക്കുന്നു. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിലപാട്. കരുത്തു കാട്ടാനാകുമെന്നാണ് എൻ.ഡി.എയും പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം മണ്ഡലമായ ധർമ്മടത്ത് കേന്ദ്രീകരിക്കുമ്പോൾ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ തലസ്ഥാനത്ത് പ്രചാരണത്തിനിറങ്ങി. യു.ഡി.എഫിനായി ഇന്ന് രാഹുൽഗാന്ധി വീണ്ടുമെത്തും. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗൈ ഇന്നലെ പീരുമേട്ടിലും കൊട്ടാരക്കരയിലും സമ്മേളനങ്ങളിൽ പങ്കെടുത്തു.എൻ.ഡി.എയ്ക്ക് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ മൂന്ന് യോഗങ്ങളിൽ പങ്കെടുത്തു.

Related Posts