ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക പു​റ​ത്ത് വിട്ടു. 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പൂ​ർ​ണ പ​ട്ടി​കയിൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ മു​ഖ​മാ​യ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ ഇ​ടം​പി​ടി​ച്ചി​​ല്ല. അ​വ​സാ​ന നി​മി​ഷം വ​രെ കേ​ന്ദ്ര നേ​തൃ​ത്വം സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ങ്കി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ണ്ണാ​മ​ലൈ ഉ​റ​ച്ചു​നി​ന്നു.

കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ സിം​ഗ​ന​ല്ലൂ​ർ, സു​ലൂ​ർ തു​ട​ങ്ങി​യ സീ​റ്റു​ക​ൾ എ​ഐ​എ​ഡി​എം​കെ വി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. വാ​ന​തി ശ്രീ​നി​വാ​സ​ൻ കോ​യ​മ്പ​ത്തൂ​ർ സൗ​ത്തി​ൽ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കും. അ​വി​നാ​ശി (എ​സ്‌​സി) മ​ണ്ഡ​ല​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ നി​ന്നും മ​ത്സ​രി​ക്കും.

ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ ചെ​ന്നൈ​യി​ലെ മൈ​ലാ​പ്പൂ​രി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ സാ​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കൃ​തി​ക ശി​വ​കു​മാ​ർ മൊ​ട​ക്കു​റി​ച്ചി​യി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന വി​ജ​യ​ധ​ര​ണി വി​ള​വ​ങ്കോ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും.

എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് ബി​ജെ​പി മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. 2021-ൽ 20 ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി ഇ​ത്ത​വ​ണ 27 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Related Posts