മു​ൻ സി​പി​എം നേ​താ​വും അ​മ്പ​ല​പ്പു​ഴ​ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യുമാ​യ ജി. ​സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​ർ പ്ര​ദീ​പ് കു​മാ​റി​ന് വ​ധ​ഭീ​ഷ​ണി. സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്താ​ൽ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊല്ലുമെ​ന്ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായാണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. ദീ​ർ​ഘ​കാ​ല​മാ​യി ജി. ​സു​ധാ​ക​ര​ന്‍റെ ഡ്രൈ​വ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദീ​പി​നെ ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ലാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. സു​ധാ​ക​ര​ൻ ഇ​ത്ത​വ​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യ​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​ദീ​പ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തായിരിക്കാം ഭീ​ഷ​ണി​ക്ക് പി​ന്നി​ലെന്നാണ് നിഗമനം.

ഇന്നലെ ​രാ​വി​ലെ നാ​ല് ത​വ​ണ​യാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​തെ​ന്ന് പ്ര​ദീ​പ് പ​റ​യു​ന്നു. ത​നി​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് ജി. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി​യി​ൽ പു​ന്ന​പ്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts