വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നിയമഭേദഗതി ബിൽ അവതരണം നീട്ടി കേന്ദ്രം. ഇന്ന് ബിൽ പരിഗണിക്കില്ലെന്ന് സഭയെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ക്രൈസ്തവർക്ക് ബിൽ എതിരല്ലെന്ന് കിരൺ റിജിജു പറഞ്ഞു. അതേസമയം ബില്ലിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം ശക്തമായി. സഭയിൽ പ്രതിപക്ഷ ബഹളത്തെ തുടർന്നു ലോക്സഭ നിർത്തിവച്ചു. ബി​​​ല്ലി​​​ന്മേ​​​ൽ മ​​​റ്റാ​​​രു​​​മാ​​​യി ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് കി​​​ര​​​ണ്‍ റി​​​ജി​​​ജു നേരത്തെ വ്യ​​​ക്ത​​​മാ​​​ക്കിയിരുന്നു.

എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പു​​​തു​​​ക്കി കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലെ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക, റ​​​ദ്ദാ​​​ക്കി​​​യ ലൈ​​​സ​​​ൻ​​​സ് പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​ജി​​​ച്ചെ​​​ടു​​​ത്ത ആ​​​സ്തി​​​ക​​​ൾ നി​​​ശ്ചി​​​ത അ​​​തോ​​​റി​​​റ്റി​​​ക്കു സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ല്ല് ക​​​ഴി​​​ഞ്ഞ 25 നാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​ സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Related Posts