കടയിൽ നിന്ന് മിഠായി മോഷ്ടിച്ചതിൻ്റെ പേരിൽ 12 വയസ്സുകാരിയായ മകളെ പിതാവ് അടിച്ചുകൊന്നു. ഉത്തർ പ്രദേശിലെ രത്തൻപുർ ഗ്രാമത്തിൽ പുഷ്പേന്ദ്ര എന്നറിയപ്പെടുന്ന പപ്പു ശർമയാണ് മകളെ കൊലപ്പെടുത്തിയത്. തൻ്റെ മകൾ കടയിൽനിന്ന് മിഠായി മോഷ്ടിച്ചെന്ന് കടയുടമ പുഷ്പേന്ദ്രയോടു പരാതി പറഞ്ഞു. ഇതിൽ ക്ഷുഭിതനായ പുഷ്പേന്ദ്ര വടി ഉപയോഗിച്ച് കുട്ടിയെ പൊതിരെ തല്ലി.
ഇതിനു പിന്നാലെ കുട്ടി മരിച്ചു. കുട്ടിയുടെ അമ്മ ആരതി നൽകിയ പരാതിയിൽ പുഷ്പേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തല്ലാൻ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും നരോറ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഗംഗാ പ്രസാദ് ആര്യ പറഞ്ഞു.