അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്. എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ വിമാന അപകടം നടന്ന് ഒരു മാസത്തിന് ശേഷം എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.

സംഭവസമയത്ത് വിമാനത്താവളത്തിൽ കാഴ്‌ചപരിധി വെറും 3 കിലോമീറ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലാൻഡിങ്ങിനുള്ള ആധുനിക സംവിധാനങ്ങളുടെ അഭാവവും, കുറഞ്ഞ കാഴ്ചപരിധിയും അപകടത്തിന് കാരണമായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റുമാർ പരിഭ്രാന്തരായി സംസാരിക്കുന്നത് കോക്‌പിറ്റ് വോയ്‌സ് റെക്കോർഡറിൽ പതിഞ്ഞിട്ടുണ്ട്. വീണ്ടെടുക്കുന്നതിനായി നിർമ്മാതാക്കളായ ഹണിവെല്ലിൻ്റെയും അമേരിക്കയിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിൻ്റെയും സഹായം തേടിയിട്ടുണ്ട്.

Related Posts