വനിതകളുടെ 200 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്കിൽ തുടർച്ചയായ രണ്ടാംതവണയും ഹർഷിത ജയറാമിന് സ്വർണം. തൃശൂരാണ്‌ സ്വദേശമെങ്കിലും ഹർഷിത വളർന്നതും നീന്തൽ താരമായതുമൊക്കെ ബംഗളൂരുവിലാണ്‌. എ സി ജയരാജാണ്‌ ഹർഷിതയുടെ പരിശീലകൻ. ദേശീയ ഗെയിംസ്‌ നീന്തലിൽ കേരളത്തിനായി മൂന്ന്‌ സ്വർണമാണ്‌ ഇതുവരെ നേടിയിട്ടുള്ളത്‌. ഹീറ്റ്‌സിൽ മികച്ച പ്രകടനത്തോടെ ഫൈനലിലേക്ക്‌ മുന്നേറിയ ഹർഷിതയ്‌ക്ക്‌ തമിഴ്‌നാട്ടുകാരി ശ്രീനിധി നടേശൻ കടുത്ത വെല്ലുവിളി നൽകിയെങ്കിലും ഹർഷിത വിട്ടുകൊടുത്തില്ല. നീന്തൽക്കുളത്തിൽ ഒരു റെക്കോഡുകൂടി പിറന്നു. പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്‌റ്റൈലിൽ ഡൽഹിയുടെ കുശാഗ്ര റാവത്ത്‌ 15:37.79 സമയത്തിൽ മീറ്റ്‌ റെക്കോഡിട്ടു. ഈയിനത്തിൽ കേരളത്തിൻ്റെ ശ്രാവണിന്‌ മെഡൽ മേഖലയിൽ എത്താനായില്ല. വനിതാ 4–100 മീറ്റർ റിലേയിലും മങ്ങി.

Related Posts