കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ നിർമ്മാതാവ് സത്യവാങ്മൂലം നൽകി. ഹൈക്കോടതി സിനിമ കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. സെൻസർ ബോർഡിനാണ് സിനിമ വിലയിരുത്തുന്നതിനുള്ള അധികാരമെന്നും ഹൈക്കോടതി ഇക്കാര്യത്തിൽ അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെ എന്നും നിർമ്മാതാവ് വാദിച്ചു.


ടൈറ്റിലിലെ ‘ഗോസ് ബിയോണ്ട് അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും ടീസർ 3 സംസ്ഥാനങ്ങളിൽ നിന്നുള സ്ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറിൽ കാണിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേരളമടക്കക്കുള്ള 3 സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്ന് അറിയിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തിൽ ഉറച്ച് നിന്നു.

എല്ലാ സെൻസർ ബോർഡ് നടപടികളും പൂർത്തിയായ ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 2 മിനിറ്റ് ടീസർ കൊണ്ട് മുഴുവൻ ചിത്രത്തെയും വിലയിരുത്താനാകില്ല. ചിത്രത്തിൻ്റെ റിലീസ് തടയാനുള ഹർജി വൈകിയാണ് ഫയൽ ചെയ്‌തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

ചിത്രത്തിന്‍റെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ‘കേരള സ്റ്റോറി 2’ കാണാനുള്ല കാരണം കേരള സ്റ്റോറി എന്ന പേരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Posts