ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ 2027 ജനുവരിയോടെ പൂർണതോതിൽ തുറക്കുമെന്ന് ദേശീയപാത അതോറിറ്റി. 16370 കോടിരൂപയാണ് ചെലവ് വരുന്ന എക്സ്പ്രസ് വേ, 2026 ജൂണിൽ പൂർത്തിയാക്കാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിർമാണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. കർണാടകയിലെ 71 കിലോമീറ്ററിലെ നിർമാണം കഴിഞ്ഞ വർഷം തന്നെ പൂർത്തിയായിരുന്നു. ഹൊസ്കോട്ടെ മുതൽ ബേതമംഗല വരെയുള്ള ഇടനാഴിയിൽ ടോൾ പിരിവും ആരംഭിച്ചു. 262 കിലോ മീറ്റർ പാതയിൽ, ആന്ധ്രയിൽ 85 കിലോമീറ്ററും തമിഴ്നാട്ടിൽ 106 കി ലോമീറ്ററുമാണ് നിർമാണം പുരോഗമിക്കുന്നത്.

ബെംഗളൂരു ഗ്രാമജില്ലയിലെ ഹൊസ്കോട്ടെ കോളത്തൂർ ജംക്ഷനിൽനിന്ന് ആരംഭിച്ച് ദൊബാസ്പേട്ട്, കോലാർ, കെജിഎഫ്, ചിറ്റൂർ, വെല്ലൂർ, റാണിപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ വഴി ശ്രീപെരുംപത്തൂരിൽ ചെന്നൈ-ബെംഗളൂരു ദേശീയപാതയുമായി എക്സ‌്പ്രസ് വേ സംഗമിക്കും.

Related Posts