കർണാടകയിൽ പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന തപാൽ സേവനങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ലഭിക്കുന്നത്. ഇത് പൊതുജനങ്ങൾക്ക് അപേക്ഷകൾ പൂരിപ്പിക്കുന്നതിന് വളരെ പ്രയാസമുണ്ടാക്കുന്നു. 2014 ൽ കന്നട അനുകൂല പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധങ്ങൾ കാരണം ഇംഗ്ലീഷിനൊപ്പം കന്നടയിലും ചലാനുകളും സ്ലിപ്പുകളും അവതരിപ്പിക്കാൻ തപാൽ വകുപ്പ് നിർബന്ധിതരായിരുന്നു.

സമീപ കാലങ്ങളിൽ മിക്ക പോസ്റ്റ് ഓഫിസ് ഇടപാടുകളും കന്നട ഉപേക്ഷിച്ച് ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തിരിച്ചുവന്നിരിക്കുന്നു. ഇത് സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്ക് പോസ്റ്റ് ഓഫിസുകളിലെ സേവനങ്ങൾക്ക് വളരെ പ്രയാസമുണ്ടാക്കുന്നുണ്ട്. വിധവ പെൻഷൻ, വാർധക്യ പെൻഷൻ, വികലാംഗ അലവൻസുകൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക സുരക്ഷ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് എല്ലാ മാസത്തിലും സമാനമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു.

ചലാനുകളും മറ്റു രേഖകളും കന്നടയിൽ അച്ചടിച്ചിട്ടുണ്ടെങ്കിലും അവ പോസ്റ്റ് ഓഫി സുകളിൽ വിതരണം ചെയ്യുന്നില്ല. ജീവനക്കാർ നിയമപരമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അപേക്ഷകരുടെ ബുദ്ധിമുട്ടുകൾ ലഘുകരിക്കുന്നതിന് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ല. കർണാടക സർക്കാറും, കന്നട വികസന അതോറിറ്റിയും, കന്നട സാഹിത്യ പരിഷത്തും, മറ്റു കന്നട സംഘടനകളും ഈ വിഷയം ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

Related Posts