കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷനിലെ തിരക്കിന് പരിഹാരം. റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ പ്ലാറ്റ്ഫോം കൂടി നിർമിക്കാൻ വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. കർണാടകത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനാണ് കെഎസ്ആർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 1,500 കോടി രൂപ ചെലവിൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷൻ്റെ നവീകരണം നടത്താനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. എം ജി റെയിൽവേ കോളനി ഭാഗത്താണ് പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുക.

പ്ലാറ്റ്ഫോമുകളുടെ എണ്ണം ഇതോടെ സ്റ്റേഷനിൽ 12 ആകും. സംസ്ഥാനത്തെ ഏക ഗ്രേഡ് വൺ സ്റ്റേഷൻ കൂടിയാണിത്. 10 പ്ലാറ്റ്ഫോമുകളോട് കൂടിയ സ്റ്റേഷനെ പ്രതിദിനം രണ്ട് ലക്ഷം യാത്രക്കാരാണ് ആശ്രയിക്കുന്നത്. 134 എക്സ്പ്രസ്, 55 പാസഞ്ചർ ട്രെയിനുകളാണ് ഒരു ദിവസം സ്റ്റേഷനിലൂടെ കടന്നുപോകുന്നത്. 803.76 കോടി രൂപ വരുമാനം 2023-24 കാലയളവിൽ സ്റ്റേഷൻ നേടിയിരുന്നു. 180 കോടി ചെലവിൽ പ്ലാറ്റ്ഫോം നിർമാണം180 കോടി രൂപ ചെലവഴിച്ചാണ് പ്ലാറ്റ്ഫോമുകൾ നിർമിക്കുക. എംജി റെയിൽവേ കോളനിയുടെ ഒരു ഭാഗം പൊളിച്ചാകും പ്ലാറ്റ്ഫോം നിർമാണം നടക്കുക. ഇവിടെ സ്റ്റേഷനിലേക്കുള്ള നാലാമത്തെ പ്രവേശന കവാടം കൂടി നിർമിക്കാനും സർക്കാര് ആലോചിക്കുന്നുണ്ട്

Related Posts