പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു കഴിയുന്ന സഹപ്രവര്‍ത്തകയ്ക്ക് ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നല്‍കിയെന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായി. 2024 ജനുവരി 15-ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിലാണ് മേഘയ്ക്കു പരിക്കേറ്റത്. പരിക്കുപറ്റിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് സംഘടന പണം നല്‍കിയതായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അരിതാ ബാബു ബുധനാഴ്ച ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഈ പോസ്റ്റിൻ്റെ ഇതിൻ്റെ കമൻ്റില്‍ തനിക്കതു കിട്ടിയില്ലല്ലോയെന്ന് മേഘ പ്രതികരിച്ചതോടെയാണ് വിവാദമായത്. അതിനെക്കുറിച്ചു, അരിത പറഞ്ഞത്ര തുക കിട്ടിയില്ലെന്നാണ് താനുദ്ദേശിച്ചതെന്ന് മേഘ പിന്നീട് പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ദിവസം മുതൽ ഓരോ സമരത്തിലും പങ്കാളിയാകുമ്പോൾ, പ്രതിഷേധം അതിരുവിടുമ്പോൾ അത് ടി.വി.യിലും മറ്റും കാണുന്ന പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് -ഇങ്ങനെ നിങ്ങൾ തെരുവിൽ ആക്രമിക്കപ്പെട്ടാൽ ആരു സംരക്ഷിക്കും? ആ ചോദ്യത്തിന് സസന്തോഷം മറുപടി നൽകിയ ദിവസങ്ങളിലൊന്നിൻ്റെ വാർഷികമാണ് ഇന്ന് എന്ന കാര്യം രാവിലെതന്നെ ഫെയ്സ്ബുക്ക് ഓർമ്മിപ്പിച്ചു’ എന്നു പറഞ്ഞാണ് അരിതയുടെ പോസ്റ്റ് തുടങ്ങുന്നത്.
മേഘയ്ക്കു എട്ടുലക്ഷം രൂപ ചിക്തിസാ സഹായമായി കൈമാറിയെന്നും എന്നാൽ പറയുന്ന തുക തനിക്കു കിട്ടിയില്ലെന്നും ഇത് ആരാണു കൈപ്പറ്റിയതെന്നും പരസ്യമായി പറയണമെന്നും മേഘ കമൻ്റിട്ടതോടെ സംഘടന തുക വെട്ടിച്ചതായി ആരോപണമുയർന്നു. അരിത മറുപടി പറയണമെന്നുമായി. സംഭവം വിവാദമായതോടെ പാർട്ടിയും പ്രവർത്തകരും മേഘയ്ക്കെതിരേ തിരിയുകയും ചെയ്തു.പാർട്ടിയാണു സംഭവശേഷം ചികിത്സ ഏറ്റെടുത്തതെന്നും പലഘട്ടമായി ആറുലക്ഷത്തോളം രൂപ കിട്ടിയെന്നും മേഘ പിന്നീടു പറഞ്ഞു. ‘രമേശ് ചെന്നിത്തല ഇടപെട്ടാണ് ചികിത്സാച്ചെലവുകൾ നടത്തിയതെന്നും എട്ടു ലക്ഷം രൂപ നൽകിയെന്നും അരിത ഇതിനു മുമ്പ് പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. നൽകിയ തുകയെക്കാൾ കൂടുതൽ പറഞ്ഞതു കൊണ്ടാണ് കമൻ്റിട്ടത്’ മേഘയും ഭർത്താവ് രഞ്ജിത്തും പിന്നീട് പറഞ്ഞു. പാർട്ടിയിൽ ചർച്ചചെയ്ത ശേഷം ഇതിനുള്ള മറുപടി പറയാമെന്ന് അരിതയും പ്രതികരിച്ചു.