സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷൻ്റെ സുവർണ ജൂബിലി മന്ദിരത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തിൽ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. ചെമ്പടയ്ക്ക് കാവലാൾ ,​ ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തു വന്നിതോടെയാണ് ഈ വിഷയം ചർച്ചയായത്. അധിക്ഷേപങ്ങൾക്കിടയിൽ കുറച്ചു പുകഴ്ത്തലാകാമെന്ന് പിണറായി വിജയൻ പറഞ്ഞു.

ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ലെന്നും ,​ വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്‌ത്തൽ വന്നാൽ അതിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ് എന്നതിൽ സംശയം ഇല്ല എന്നും ഇങ്ങനെ ഒരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എൻ്റെ തലയിൽ ചാർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെയുളള വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിൻ്റെ ഭാഗമല്ലാതെ ഒരാൾ എങ്ങനെ വരുന്നു,​ ഒരു കൂട്ടർ എങ്ങനെ വരുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ട്. വ്യക്തിപൂജയുടെ ഭാഗമായിട്ട് എന്തെങ്കിലും കാര്യങ്ങൾ ആർക്കും നേടാനും സാധിക്കില്ല. അതാണ് ഞങ്ങളുടെ സമീപനമെന്നും മുഖ്യമന്തി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.

Related Posts