ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വൈകുന്നേരങ്ങളിലെ സഹാരി നിർത്താൻ വനം, പരിസ്ഥിതി വകുപ്പ് തീരുമാനിച്ചു. മന്ത്രി ഈശ്വർ ബി. ഖാണ്ഡെ ഇക്കാര്യം അറിയിച്ചത്. വൈകിട്ട് 4.30 മുതൽ 6.30 വരെയുള്ള ജീപ്പ് സഫാരിയും 5.30 മുതൽ 6.30 വരെയുള്ള ബസ് സഹാരിയുമാണ് നിർത്തിവെച്ചത്.
ആറു മണിക്കു ശേഷം നടത്തുന്ന സഫാരികൾ കടുവയടക്കം വന്യജീവികൾ ജനവാസമേഖലയിൽ വരുന്നതിനു കാരണമാകുന്നുവെന്ന് പ്രദേശ വാസികൾ നൽകിയ പരാതി പരിഗണിച്ചാണ് മന്ത്രി ഈശ്വർ ബി. ഖാണ്ഡെയുടെ ഉത്തരവ്.