കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌കജ്വര മരണം. കൊല്ലം പാല ത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഈ മാസം 12 പേരാണ് അമീബിക് മസ്‌തിഷ്‌കജ്വരം മൂലം മരിച്ചത് 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു‌. കഴിഞ്ഞ ദിവസം മാത്രം രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗകണക്കാണ് ഈ മാസം റിപ്പോർട്ട് ചെയ്ത‌ത്.

തിരുവനന്തപുരം ചിറയിൻകീഴ് അഴൂർ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവർ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related Posts