അയർലെന്‍റനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യൻ പെൺപടകൾക്കു ജയം. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്താണ് ഭാരത വനിതകള്‍ പുതിയ ചരിത്രം രചിച്ചത്. വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ സ്‌കോര്‍ തിരുത്തിക്കുറിച്ചു. ഭാരതത്തിനായി കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറിയുമായി ജെമീമ റോഡ്രിഗസ് മികച്ച പ്രകടനം കാഴ്‌ച്ചവച്ചു. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സെടുത്തപ്പോൾ അയര്‍ലന്‍ഡിന് 50 ഓവറില്‍ 254 റണ്‍സെടുക്കാനേ പറ്റിയുള്ളൂ. 116 റണ്‍സ് ജയത്തോടെ ഭാരതം മൂന്ന് മത്സര പരമ്പര സ്വന്തമാക്കി. ഇതിന് മുന്നേ ഭാരതത്തിന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ 358 റണ്‍സായിരുന്നു. അയര്‍ലന്‍ഡിനെതിരെ തന്നെയാണ് അ തും നേടിയത്.

വഡോദരയില്‍ ഇന്നലെ ടോസ് ഭാരതത്തിനായിരുന്നു. കൃത്യമായ കണക്കുകൂട്ടലോടെ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സ്മൃതി മന്ദാന ഓപ്പണിങ് വിക്കറ്റില്‍ പ്രതിക റാവലുമായി ചേര്‍ന്ന് അത്യുഗ്രന്‍ തുടക്കമാണ് നല്‍കി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ഹര്‍ലീന്‍ ഡിയോളും(89) ജെമീമ റോഡ്രിഗസും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടുതല്‍ ഗംഭീരമാക്കി. വമ്പന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ അയര്‍ലന്‍ഡ് പൊരുതിനോക്കിയെങ്കിലും ഇന്നിങ്‌സിന്‍റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ആശങ്കയുണ്ടാക്കാന്‍ സാധിച്ചില്ല. കര്‍ട്ട്‌ലി റെയില്ലി(80)യുടെ പ്രകടനമാണ് അവരുടെ ടോട്ടല്‍ കഷ്ടിച്ച് 250 എങ്കിലും കടന്നത്. ലീഹ് പോള്‍ 37 റണ്‍സോടെ പുറത്താകാതെ നിന്നു. ഭാരത ബൗളര്‍ ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

Related Posts