വിദ്യാർഥിനിയെ 64 പേർ പീഡിപ്പിച്ച കേസ് വിപുലമായി അന്വേഷിക്കാൻ 25 അംഗ സംഘത്തെ നിയോഗിച്ച് സർക്കാർ. അറസ്റ്റിലാകുന്നവർക്കെതിരെ ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടികൾ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പത്തനംതിട്ട ഇലവുംതിട്ട, റാന്നി, വനിത പൊലീസ് എസ്. എച്ച്. ഒമാർ, പത്തനംതിട്ട പൊലീസ് ചീഫ് വി.ജി. വിനോദ്കുമാർ, ഡി.വൈ.എസ്.പി എസ്. നന്ദകുമാർ, എന്നിവരാണ് ടീം അംഗങ്ങൾ. ഡി.ഐ.ജി അജിത ബീഗത്തിന്‍റെ മേൽ നോട്ടത്തിലാണ് അന്വേഷണം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അറസ്റ്റ് ഭയന്ന് പ്രതികളിൽ പലരും ഒളിവിൽ പോയതാണ് അന്വേഷണം വിപുലപ്പെടുത്താൻ കാരണമായത്.

Related Posts