കോഴിക്കോട് വടകര സ്വദേശിയായ ആസ്‌മിന (40)യെ കൊലപെടുത്തിയ കേസിലെ പ്രതി പിടിയിൽ. ലോഡ്‌ജ് ജീവനക്കാരനായ കായംകുളം സ്വദേശി ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. ജോബിയെ ഇന്ന് പ്രത്യേക അന്വേഷണസംഘം ആറ്റിങ്ങലിൽ എത്തിക്കും.
ഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് അസ്‌മിന ലോഡ്‌ജിൽ എത്തിയത്. ഒരാഴ്‌ച മുമ്പ് ലോഡ്‌ജിലെ ജീവനക്കാരനായി എത്തിയ കായംകുളം സ്വദേശി ജോബി ജോർജ് ആണ് അസ്മിന തൻ്റെ ഭാര്യ ആണെന്ന് പരിചയപ്പെടുത്തി ലോഡ്‌ജിൽ മുറിയെടുത്തത്. രാത്രിയിൽ ജോബിയെ കാണാനായി മറ്റാരോ ലോഡ്‌ജിൽ എത്തിയിരുന്നു. രാവിലെ ലോഡ്ജ് ജീവനക്കാർ ഇരുവരെയും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ യുവതിയെ കണ്ടത്. ജോബി പുലർച്ചെ നാലുമണിയോടെ ലോഡ്‌ജിൽ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ശരീരത്തിലാകമാനം കുപ്പി കൊണ്ട് കുത്തിയ പാടുകൾ ഉണ്ട്. മുറിയിൽ നിന്ന് പൊട്ടിയ ഒരു മദ്യക്കുപ്പിയും പൊലീസ് കണ്ടെടുത്തു.