പെരിയ ഇരട്ടക്കൊലപാതക കേസിലെ ഒന്നാം പ്രതി എ. പീതാംബരന് പരോൾ അനുവദിച്ചു. പരോൾ അനുവദിക്കണമെന്നും കുടംബാംഗങ്ങൾക്ക് അസുഖമാണെന്നും ആവശ്യപ്പെട്ട് പീതാംബരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെ ഒരു മാസത്തേക്കാണ് പരോൾ.

ഏഴാം പ്രതി എ.അശ്വിൻ, രണ്ടാം പ്രതി സജി സി. ജോർജ് എന്നിവർക്കും കഴിഞ്ഞ ദിവസം പരോൾ ലഭിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിൻ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്‌ണു സുരയും പരോളിനായി അപേക്ഷ നൽകിയിട്ടുണ്ട്. സർക്കാരിൻ്റെ പരിഗണനയിലാണ് ഈ അപേക്ഷ.

പെരിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിക്കുന്ന സർക്കാർ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡൻ്റ് പി.കെ. ഫൈസൽ പറഞ്ഞു

Related Posts