അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കയറ്റുമതി തീരുവനയം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പ​ട്ടി​ണി​യി​ലാ​ക്കും. 8.5 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പെടെ 58.5 ശതമാനമായി ഉയർത്തിയ ട്രംപിന്‍റെ നയം നമ്മുടെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും.

കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവു മുതൽ മുങ്ങിയ കപ്പലിൽ നിന്ന് ഒഴുകി നടക്കുന്ന എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിന് സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വരെയായി കേരളത്തിലെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്.

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളിലധികവും കയറ്റുമതി പ്രാധാന്യമുള്ളവയാണ്. വള്ളങ്ങളും യന്ത്രവത്കൃത ബോട്ടുകളും പ്രധാനമായി പിടിക്കുന്ന കഴന്തൻ, കരിക്കാടി, നാരൻ, പുവാലൻ തുടങ്ങിയ ചെമ്മീനിനങ്ങളും നെയ്‌മീൻ, കോര, പാര, ചൂര, ആവോലി, വേള, കിളിമീൻ, കുന്തൽ, സ്രാവ്, കണവ, നങ്ക് തുടങ്ങിയവും കയറ്റുമതി ചെയ്യുന്നവയാണ്.

മറ്റുള്ളവയെ അപേക്ഷിച്ച് ഇവക്ക് താരതമ്യേന വില കൂടുതൽ ലഭിക്കുന്നവയാണ്.
കേരളത്തിലെ സ​മു​ദ്രോ​ൽ​പ​ന്ന ക​യ​റ്റു​മ​തി​യു​ടെ മൂ​ന്നി​ലൊ​ന്നും അ​മേ​രി​ക്ക​യി​ലേ​ക്കാ​ണ്. ഇ​ക്ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക ​വ​ർ​ഷം 23793.73 കോ​ടി രൂ​പ​ക്കു​ള്ള സ​മു​ദ്രോ​ൽ​പ​ന്ന​ങ്ങ​ളാണ് അ​മേ​രി​ക്ക​യി​ലേക്ക​യ​ച്ച​ത്. അ​മേ​രി​ക്ക​യു​ടെ രാ​ഷ്ട്രീ​യ-​വ്യാ​പാ​ര ന​യ​ങ്ങ​ളും മത്സ്യമേഖലയിലുള്ളവരെ പ്രതിസന്ധിയിലാക്കും.

Related Posts