റവാഡ ചന്ദ്രശേഖർ പുതിയ പോലീസ് മേധാവിയായി സ്ഥാനമേൽക്കുന്ന ദിവസം പോലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ. മുൻ തപാലീസുക്കാരനെന്ന് അവകാശപ്പെട്ട് എത്തിയയാൾ താൻ 30 വർഷമായി കാക്കിയിട്ടതിൻ്റെ പേരിൽ അനുഭവിക്കുന്ന ദുരിതത്തിന് പുതിയ പോലീസ്മേധാവി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വാർത്താസമ്മേളനത്തിൽ എത്തുകയായിരുന്നു. മുൻ പോലീസുകാരനായ ബഷീർ എന്ന കണ്ണൂർ സ്വദേശിയായിരുന്നു വാർത്താസമ്മേളനത്തിൽ ബഹളവുമായി എത്തിയത്.

പരിശോധിച്ച് ഇതിന് മറുപടി നൽകാമെന്നാണ് പോലീസ്മേധാവി നൽകിയ മറുപടി. ഇദ്ദേഹത്തെ ഹാളിലുണ്ടായിരുന്ന മറ്റ് പോലീസുകാർ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോയി. ഇദ്ദേഹം മാധ്യമപ്രവർത്തകൻ എന്ന വ്യാജേനെയാണ് ആദ്യ വാർത്താസമ്മേളനത്തിനായി എത്തിയത്. വാർത്താസമ്മേളനം ഹാളിൽ നടന്നുകൊണ്ടിരിക്കെ ചില രേഖകളൊക്കെ ഉയർത്തിക്കാട്ടി കഴിഞ്ഞ 30 വർഷം കാക്കിയിട്ട പേരിൽ താൻ അനുഭവിച്ചത് അനേകം പീഡനങ്ങളാണെന്നും അതിന് പുതിയതായി ചുമതലയേറ്റ പോലീസ് മേധാവി മറുപടി പറയണമെന്നും പറഞ്ഞു. തുടർന്ന് അവിടേയ്ക്ക് എത്തിയ മറ്റു പോലീസുകാർ ഇദ്ദേഹത്തെ പതിയെ അനുനയിപ്പിച്ച് നീക്കുകയായിരുന്നു.

പോലീസ് നേരത്തെ ആസ്ഥാനത്തേക്ക് മാധ്യമപ്രവർത്തകരെ പരിശോധിച്ചായിരുന്നു പ്രവേശിപ്പിച്ചത്. വിദേശത്ത് പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമത്തിൻ്റെ പ്രവർത്തകൻ എന്ന നിലയിലായിരുന്നു ഇയാൾ റിസിപ്ഷനിൽ നൽകിയ മറുപടി. അകത്ത് പരിശോധന ഇല്ലായിരുന്നു. കേരളത്തിൻ്റെ പുതിയ പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ഇന്നാണ് ചുമതലയേറ്റത്. 1991 ലെ കേരളാകേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ഇതിന് പിന്നാലെയായിരുന്നു പോലീസ് ആസ്ഥാനത്ത്‌ വെച്ച് മാധ്യമങ്ങളെ കണ്ടത്. ഇതിനിടയിലായിരുന്നു മുൻ ഉദ്യോഗസ്ഥൻ പ്രവേശിച്ചത്.

Related Posts