ബാംഗ്ലൂരിൽ മാലിന്യ ലോറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ ലിവ്-ഇൻ പങ്കാളി അസം സ്വദേശി ഷംസുദ്ദീനെയാണ് (33) പൊലീസ് അറസ്റ്റു ചെയ്തത്. മൃതദേഹം കണ്ടെത്തി 20 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഹുലിമാവിൽ താമസിക്കുന്ന ആശയാണ് (40) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നരവർഷമായി വിധവയായിരുന്ന ആശയ്ക്കൊപ്പം ഷംസുദ്ദീൻ പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ജോലി ചെയ്തിരുന്നത് ഒരേ ഹൗസ് കീപ്പിംഗ് കമ്പനിയിലായിരുന്നു. ആദ്യമായി അവിടെ വച്ചാണ് കണ്ടുമുട്ടിയതെന്നും പൊലീസ് പറയുന്നു.

രണ്ടുപേരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി. ഷംസുദ്ദീൻ ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി 20 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചാണ് മാലിന്യ ലൊറിയിൽ ഉപേക്ഷിച്ചത്. പ്രതി പൊലീസിൻ്റ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.

Related Posts