ചൊവ്വാഴ്‌ച ടൂർണമെൻ്റിൽ ഏഴുകിരീടങ്ങൾക്ക് ഉടമയായ സെർബ് താരം നൊവാക് ജോക്കോവിച്ച് ആദ്യ മത്സരത്തിൽ ഫ്രാൻസിൻ്റെ അലക്‌സാൻഡ്രൈ മ്യൂളറെ നേരിടും. 25-ാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇവിടെ അതിനുള്ള നല്ല അവസരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ വർഷം കഴിഞ്ഞവർഷവും നടന്ന ആദ്യ രണ്ടു ഗ്രാൻസ്ലാമുകളിലും ജോക്കോയ്ക്ക് കിരീടം നേടാനായിട്ടില്ല.

ഇക്കുറി മത്സരം ചരിത്രത്തിൽ ആദ്യമായി ലൈൻ ജഡ്ജായി മനുഷ്യർ ഇല്ലാതെയാണ്. വിംബിൾഡണിലെ 138-ാമത് എഡിഷനാണിത്. ഇതിന് ഇലക്ട്രോണിക് സംവിധാനം വരും. 30 കോടിയോളം രൂപ സമ്മാനത്തുകയുണ്ട് പുരുഷ-വനിതാ വിഭാഗങ്ങളിലെ ജേതാക്കൾക്ക്. കഴിഞ്ഞവർഷത്തേക്കാൾ 11 ശതമാനം അധികമാണിത്. എല്ലാ സമ്മാനത്തുകയിലും വർദ്ധ നയുണ്ട്.

ഹാട്രിക് കിരീടലക്ഷ്യവുമായാണ് കഴിഞ്ഞ രണ്ടുതവണയും കിരീടം നേടിയ കാർലോസ് അൽക്കരാസ്, ഇക്കുറി ഇറങ്ങുന്നത്. അങ്ങനെയെങ്കിൽ റോജർ ഫെഡറർക്കുശേഷം വിംബിൾഡണിൽ തുടർച്ചയായി മൂന്നുകിരീടം നേടുന്ന ആദ്യത്തെയാളാകും.

ആദ്യറൗണ്ടിൽ അൽക്കരാസ് ഇറ്റലിയുടെ ഫാബിയോ ഫോഗിനിയെ നേരിടും. തിങ്കളാഴ്‌ച ഇന്ത്യൻസമയം വൈകീട്ട് 6 നാണ് മത്സരം. പുരുഷവിഭാഗത്തിൽ ഒന്നാംസീഡുകാരനായ ഇറ്റലിയുടെ യാനിക് സിന്നർ ചൊവ്വാഴ്ച ആദ്യ റൗണ്ടിൽ സ്വന്തം നാട്ടുകാരനായ ലൂക്ക നാർഡിയെ നേരിടും.

Related Posts