രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. രാജാസ്ഥാൻ ഗോഗുണ്ട സ്വദേശി ലളിത് കുമാറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 6 ആയി. അപകടം നടന്ന സ്ഥലത്ത് നിന്ന് 150 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടം ഉണ്ടായത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. 18 പേരാണ് ബസിലുണ്ടായിരുന്നത്.
ഡ്രൈവർക്ക് ബസ് മുകളിലേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നു. ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് തീർത്ഥാടകരുമായി ബദരീനാഥിലേക്ക് പോയ 31 സീറ്റുള്ള ബസ്, രുദ്രപ്രയാഗിനും ഗൗച്ചറിനും ഇടയിലുള്ള ഘോൾതിറിന് സമീപം അളകനന്ദ നദിയിലേക്ക് വീണു. ഇനിയും അപകടത്തിൽ ആളുകളെ കണ്ടെത്താൻ ഉണ്ട്. അവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.