മോദി അവഗണിച്ചു; തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർ ശെൽവം എൻ.ഡി.എ സഖ്യം വിട്ടു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവം (ഒ.പി.എസ്) ബി.ജെ.പിയുടെ നേത്യത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യ(എൻ.ഡി.എ)വുമായ ബന്ധം അവസാനിപ്പിച്ചു. തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്താൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ഒ.പന്നീർ ശെൽവം കത്ത് നൽകിയിരുന്നു. എന്നാൽ കൂടിക്കാഴ്ചക്ക് മോദി തയാറായില്ല. എന്നാൽ സഖ്യകക്ഷി നേതാവായ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി തിരുച്ചിയിൽ വെച്ച് മോദിയെ സന്ദർശിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇത് ഒ.പി.എസ് വിഭാഗത്തിൽ കടുത്ത
വിദ്യാർത്ഥികൾക്ക് എച്ച് 1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് അടച്ചു; നാളെ മുതൽ ഓൺലൈൻ ക്ലാസ്
എറണാകുളത്തെ കുസാറ്റ് ക്യാമ്പസ്, വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 5 ദിവസത്തേക്ക് അടച്ചു. വെള്ളിയാഴ്ച മുതൽ അധ്യായനം ഓൺലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പസ് അടച്ചത് ഓഗസ്റ്റ് 5 വരെയാണ്. കുസാറ്റിലെ 15 ഹോസ്റ്റലുകളിൽ 2 ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. 10 വിദ്യാർത്ഥികൾ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.
നടൻ ബാബുരാജും ‘അമ്മ’യിലെ മത്സരത്തിൽ നിന്ന് പിന്മാറുന്നു
നടൻ ബാബുരാജ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സൂചന. പിന്മാറാൻ തീരുമാനിച്ചത് മുതിർന്ന താരങ്ങളുടെ സമ്മർദ്ദത്തെത്തുടർന്നാണ് എന്നാണ് അറിയുന്നത്. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യത്തിലുള്ള ബാബുരാജ് മത്സരിക്കുന്നതിനെതിരെ വനിതാ താരങ്ങൾ ഉൾപ്പെടെയുള്ളവർ ശക്തമായി രംഗത്തെത്തിയിരുന്നു. മത്സര രംഗത്തുനിന്ന് ആരോപണം നേരിട്ടവർ ഒന്നാകെ മാറിനിൽക്കുമ്പോൾ ബാബുരാജ് മാത്രം മത്സരിക്കാൻ തയ്യാറായതാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. ബാബുരാജിനെതിരെ നടി മല്ലിക സുകുമാരൻ രൂക്ഷ വിമർശനമാണ് നടത്തിയത്. പരസ്യവിമർശനങ്ങൾ കടുക്കുമ്പോഴും
ഇന്ത്യക്ക് 25% തീരുവ ചുമത്തി ട്രംപ്
25 ശതമാനം തീരുവയും അധിക പിഴകളും ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് ചുമത്തുമെന്ന് കഴിഞ്ഞദിവസമാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് ഓഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും യുഎസ് പ്രസിഡൻ്റ് വ്യക്തമാക്കി. ട്രംപിൻന്‍റെ പ്രഖ്യാപനം ട്രൂത്ത് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു. ‘ഇന്ത്യ നമ്മുടെ സുഹൃത്താണെങ്കിലും, നമ്മൾ വർഷങ്ങളായി അവരുമായി താരതമ്യേന കുറഞ്ഞ വ്യാപാരമാണ് നടത്തുന്നത്. കാരണം അവരുടെ തീരുവകൾ ലോകത്തിലെ ഏറ്റവും ഉയർന്നവയിൽ ഒന്നാണ്. കൂടാതെ, മറ്റേതൊരു രാജ്യത്തേക്കാളും
ഉപ്പും മുളകിലെ കുട്ടൻപിള്ള എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ കെപിഎസി രാജേന്ദ്രൻ മരിച്ചു
നടനും പ്രമുഖ നാടക കലാകാരനുമായ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. നാടക രംഗത്ത് 50 വർഷത്തിലേറെയായി സജീവമായിരുന്നു കെപിഎസി രാജേന്ദ്രൻ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു. ഏറെക്കാലം നാടകരംഗത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ പടവലം കുട്ടൻപിള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനി സ്ക്രീൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മിന്നാമിനുങ്ങ്, ഇന്നുമുതൽ
കന്യാസ്ത്രീകളുടെ അറസ്റ്റ്; സിസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിക്കും, ഉറപ്പ് നല്‍കി അമിത് ഷാ
ഇന്നോ നാളെയോ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിൽ നിന്നുള്ള എംപിമാരെ അറിയിച്ചു. ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ലെന്നും അദ്ദേഹം അറിയിച്ചു. കേസ് എൻഐഎ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരോട് അമിത് ഷാ പറഞ്ഞു.ജാമ്യാപേക്ഷ വിചാരണ കോടതിയിൽ തന്നെ നൽകാനാണ് ശ്രമം. അങ്ങനെ ചെയ്താൽ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല. എൻഐഎയ്ക്ക് കേസ്
ഇനി മുതൽ മദ്യം വാങ്ങിയാല്‍ 20 രൂപ ഡെപ്പോസിറ്റ്, കുപ്പി കൊടുത്താല്‍ പണം തിരികെ
ഇനി മുതൽ പ്ലാസ്റ്റിക്ക് കുപ്പികളിലെ മദ്യം വാങ്ങുമ്പോൾ കുപ്പി ഒന്നിന് 20 രൂപ ഡെപ്പോസിറ്റ് തുകയായി ഈടാക്കും. ബെവ്കോ ഔട്ട്ലെറ്റിൽ ഈ കുപ്പി തിരികെ നൽകിയാൽ ആ 20 രൂപ തിരിച്ചുകിട്ടും. ഇത് പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമായാണ് നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് എക്സൈസ് മന്ത്രി എംബി രാജേഷ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബറിൽ ക്ലീൻ കേരളം പദ്ധതിയുമായി ചേർന്ന് ഇതിന്‍റെ പൈലറ്റ് പദ്ധതി തിരുവനന്തപുരത്ത് നടത്തുമെന്നും മന്ത്രി
കന്യാസ്ത്രീകളുടെ അറസ്റ്റ്; മന്ത്രി ജോർജ് കുര്യന് നേരെ കെ എസ് യുവിന്‍റെ കരിങ്കൊടി പ്രതിഷേധം
കേന്ദ്ര മന്ത്രി ജോർജ് കുര്യന് നേരെ തിരുവനന്തപുരത്ത് കെഎസ് യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. മന്ത്രിയുടെ കാർ കള്ളിക്കാട് ജംഗ്ഷന് സമീപം തടഞ്ഞ് പ്രവർത്തകർ കരിങ്കൊടി വീശുകയായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോപു അടക്കമുള്ളവരാണ് പ്രതിഷേധിച്ചത്. പോലീസ് ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്ത് നീക്കി. ഇതിന് ശേഷമാണ് മന്ത്രിയുടെ വാഹന വ്യൂഹത്തിന് കടന്നുപോകാനായത്.
നടൻ പ്രകാശ് രാജിനെ ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസിൽ ഇ ഡി ചോദ്യം ചെയ്തു
നടൻ പ്രകാശ് രാജിനെ ബെറ്റിങ് ആപ്പുകൾ പ്രമോട്ട് ചെയ്ത കേസിൽ ഇ ഡി ചോദ്യം ചെയ്തു. പ്രകാശ് രാജിനെ സൈബരാബാദ് പോലീസ് സമർപ്പിച്ച എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നതിനായി ഹൈദരാബാദ് ബഷീർ ബാഗിലെ ഇ ഡി ഓഫീസിലേക്ക് വിളിപ്പിച്ചത്. അവരുടെ ജോലിയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിച്ചതെന്നും ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചെന്നും നടൻ പറഞ്ഞു. പ്രകാശ് രാജ് 2016 ൽ പ്രമോട്ട് ചെയ്ത ജംഗ്ലി റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിനാണ്
സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റാൻ ആലോചന; പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി
ഏപ്രിൽ, മേയ് മാസങ്ങളിൽ നിന്നും സംസ്ഥാനത്തെ സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിൽ പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കനത്ത മഴ കാരണം ജൂൺ, ജൂലൈ മാസങ്ങളിൽ വിദ്യാർഥികൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യത്തിലാണ് പുതിയ ആശയം മന്ത്രി മുന്നോട്ട് വെച്ചത്. ഈ വിവരം ഫേസ്ബുക്കിലൂടെയാണ് മന്ത്രി ജനങ്ങളെ അറിയിച്ചത്. ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതിലൂടെ എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും? ഇത് എങ്ങനെ കുട്ടികളുടെ പഠനത്തെയും ആരോഗ്യത്തെയും