എഐസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച, കേരള നേതാക്കൾ ഡൽഹിയിൽ
കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായുള ഹൈക്കമാൻഡ് പ്രതിനിധികളുടെ ചർച്ച എഐസിസി ആസ്ഥാനത്ത് പുരോഗമിക്കുന്നു. എഐസിസിയെ പ്രതിനിധീകരിച്ച് രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കെപിസിസി അദ്ധ്യക്ഷ സ്ഥാനമാറ്റം ഉൾപ്പടെ ചർച്ചയാകുമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ അത്തരമൊരു ചർച്ചയുണ്ടാകില്ലെന്നാണ് നേതാക്കൾ പറയുന്നത്. തിരക്കഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഒരു സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തുന്ന കൂടിക്കാഴ്ച എന്ന പ്രത്യേകത മാത്രമാണ് ഇതെന്നാണ് പല നേതാക്കളും പറയുന്നത്. കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുമായി
അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ സിസിടിവി ക്യാമറ നിർബന്ധം
സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ ബസ്സുകളിൽ സിസിടിവി ക്യാമറ നിർബന്ധമാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ക്യാമറ ഘടിപ്പിക്കാത്ത സ്കൂൾ വാഹനങ്ങൾക്ക് അടുത്ത വർഷം മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസ്സുകളിൽ ഡ്രൈവറുടെ കാബിനിൽ അടക്കം ക്യാമറ ഘടിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാർ കുറ്റവാളികളെല്ലെന്ന് ഉറപ്പിക്കാൻ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ അത് ഉറപ്പാക്കിയിട്ടുണ്ടെന്നും
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിണമെന്ന് ഹൈക്കോടതി ഉത്തരവ്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു. പുണ്യം പൂങ്കാവനം പദ്ധതിയുടെ പേരിൽ ഭക്തർ വഞ്ചിക്കപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു. എഡിജിപി അജിത് കുമാറാണ് പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനു വേണ്ടിയായിരുന്നു ‘പുണ്യം പൂങ്കാവനം’ പദ്ധതി നടപ്പിലാക്കിയത്. 2011ൽ പദ്ധതി ആരംഭിച്ച പദ്ധതിയിൽ
ചൂട് കുടും; ജനങ്ങള്‍ ജാഗ്രത പാലിക്കണം: കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശനിയാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയര്‍ന്ന ചൂട് സൂര്യാഘാതം, നിര്‍ജലീകരണം, സൂര്യാതാപം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ
ഉത്തരാഖണ്ഡിൽ മഞ്ഞിടിച്ചിൽ; 57 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു
ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപം ഉണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ 57 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. അകപ്പെട്ട 10 തൊഴിലാളികളെ രക്ഷപ്പെടുത്തി സൈനിക ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികൾ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം വൈകുന്നതായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ( ബിആർഒ) എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. ആർ. മീന മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ
കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ്; നടിമാരായ കാജൽ അഗർവാളിനെയും തമന്ന ഭാട്ടിയയെയും പൊലീസ് ചോദ്യം ചെയ്യും
ക്രിപ്റ്റോ കറൻസി തട്ടിപ്പുകേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങി. 2.4 കോടി രൂപയുടെ തട്ടിപ്പുകേസിൽ പുതുച്ചേരി പൊലീസാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. ചെന്നൈ പുതുച്ചേരി മൂലക്കുളം സ്വദേശിയും മുൻ സൈനികനുമായ അശോകൻ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നടപടി. ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയിൽ വഞ്ചിക്കപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. ഓൺലൈനിൽ ഒരു പരസ്യം കണ്ടതിനുശേഷമാണ് ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചതെന്ന് അശോകൻ പറയുന്നു.
ആളൊഴിഞ്ഞ ബസ്സിനുള്ളിൽ യുവതിയെ പീഡിപ്പിച്ച സംഭവം: പ്രതി അറസ്റ്റിൽ
മഹാരാഷ്ട്ര പൂനെയിൽ ആളൊഴിഞ്ഞ ബസ്സിനുള്ളിൽ വെച്ച് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി . 75 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിൽ പൂനെയിലെ ഷിരൂർ തഹസിൽനിന്ന് അർധരാത്രിയോടെ പ്രതി ദത്താത്രയ് ഗഡെ (36) യെ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ സ്വാര്‍ഗേറ്റ് ബസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വച്ചാണ് 26കാരിയായ യുവതി പീഡനത്തിനിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.45-ന് മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ (എംഎസ്ആര്‍ടിസി) ശിവ്ഷാഹി എസി ബസ്സിലാണു സംഭവം നടന്നത്. പ്രതിയെ
സംസ്ഥാനത്ത് രണ്ട് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ
കേരളത്തിലൂടെ സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകൾക്ക് ഇന്ത്യൻ റെയിൽവേ പുതുതായി കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് പുതിയ സ്റ്റോപ്പുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്‌പ്രസ്, നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസ് എന്നിവയ്ക്കാണ് പുതിയ സ്റ്റോപ്പുകൾ ലഭിച്ചത്. നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്‌പ്രസ്നു ചെറിയനാടും നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസിനു മാവേലിക്കരയിലുമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. യാത്രക്കാരുടെ ആവശ്യം
തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവിലയിൽ ഇടിവ്; പവന് 480 രൂപ കുറഞ്ഞു
തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ കുറവുണ്ടാവുന്നത്. പവന് 480 രൂപയുടെ കുറവാണ് ഉണ്ടായത്. 63,600 രൂപയായാണ് വില കുറഞ്ഞത്. ഗ്രാമിന് 60 രൂപയുടെ കുറവുണ്ടായി. ഗ്രാമിന് 7950 രൂപയായി. ദിവസങ്ങൾക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8000 രൂപക്ക് താഴെ എത്തി. അന്താരാഷ്ട്ര വിപണിയിൽ കൊമെക്‌സ് ഗോൾഡിൻ്റെ വില ഔൺസിന് 2,875.4 ഡോളറാണ്. സ്പോട്ട് ഗോൾഡിൻ്റെ വില 2,864.6 ഡോളറായും ഇടിഞ്ഞു. ഇന്ത്യൻ ഓഹരി വിപണികൾ വൻ നഷ്ടത്തോടെയാണ്
ഏറ്റുമാനൂരിൽ റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
ഏറ്റുമാനൂരിൽ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം അമ്മയും പെൺമക്കളുമാണ് ട്രെയിൻ തട്ടി മരിച്ചത്. 101 കവല വടകര വീട്ടിൽ ഷൈനി (43), അലീന (11), ഇവാന (10 ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.20ന് ആണ് സംഭവം. കോട്ടയം നിലമ്പൂർ എക്‌സ്പ്രസ് ട്രെയിൻ ആണ് ഇടിച്ചത്. ഏറ്റുമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ്