റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും
India
0 min read
32

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും

June 30, 2025
0

റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്ത് റെയിൽവേ ബോർഡ് നിരക്ക് വർദ്ധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും. എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക്

Continue Reading
ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകും
Kerala
0 min read
32

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകും

June 30, 2025
0

അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്‌ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരി ക്കുന്നത്. ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാ കുളം,

Continue Reading
ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി; ഇന്ത്യയിലെ മിക്ക പേരുകളും ദൈവത്തിൻ്റെ നാമങ്ങൾ
Entertainment
1 min read
33

ജാനകി എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി; ഇന്ത്യയിലെ മിക്ക പേരുകളും ദൈവത്തിൻ്റെ നാമങ്ങൾ

June 30, 2025
0

‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സുരേഷ് ഗോപി സിനിമയുടെ പ്രദർശന അനുമതിയുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ‘ആരെയാണ് ജാനകി എന്ന പേര് വേദനിപ്പിക്കുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. സെൻസർ ബോർഡിനോട് പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും ഹൈക്കോടതി അറിയിച്ചു. കേസിൽ ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക്

Continue Reading
ബാംഗ്ലൂരിൽ മാലിന്യ ട്രക്കിൽ യുവതിയുടെ  മൃതദേഹം കണ്ടെത്തിയ സംഭവം; ലിവ്-ഇൻ പങ്കാളി പിടിയിൽ
Karnataka
1 min read
29

ബാംഗ്ലൂരിൽ മാലിന്യ ട്രക്കിൽ യുവതിയുടെ  മൃതദേഹം കണ്ടെത്തിയ സംഭവം; ലിവ്-ഇൻ പങ്കാളി പിടിയിൽ

June 30, 2025
0

ബാംഗ്ലൂരിൽ മാലിന്യ ലോറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ ലിവ്-ഇൻ പങ്കാളി അസം സ്വദേശി ഷംസുദ്ദീനെയാണ് (33) പൊലീസ് അറസ്റ്റു ചെയ്തത്. മൃതദേഹം കണ്ടെത്തി 20 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഹുലിമാവിൽ താമസിക്കുന്ന ആശയാണ് (40) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നരവർഷമായി വിധവയായിരുന്ന ആശയ്ക്കൊപ്പം ഷംസുദ്ദീൻ പ്രണയത്തിലായിരുന്നു. നാല് മാസം മുമ്പാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്. ജോലി ചെയ്തിരുന്നത് ഒരേ ഹൗസ് കീപ്പിംഗ്

Continue Reading
മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി മാറ്റത്തിൽ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ
Karnataka
1 min read
29

മുഖ്യമന്ത്രിയെ മാറ്റുന്ന കാര്യങ്ങൾ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും; മുഖ്യമന്ത്രി മാറ്റത്തിൽ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ

June 30, 2025
0

കർണാടകയിൽ മുഖ്യമന്ത്രി മാറ്റങ്ങളടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡാണെന്നും അനാവശ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും കോൺഗ്രസ് എഐസിസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി മാറ്റത്തെക്കുറിച്ച് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി ചർച്ച ചെയ്യുന്നതിനിടെയാണ് ഖാർഗെയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്ത് ഒക്ടോബറിൽ മാറ്റം വരുമെന്ന് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഖാർഗെ. ‘ഹൈക്കമാൻഡിൻ്റെ കൈകളിലിരിക്കുന്ന ഒന്നാണ് ഇക്കാര്യം. എന്താണ് ഹൈക്കമാൻഡിനുള്ളിൽ സംഭവിക്കുന്നതെന്ന് ഇവിടെ ആർക്കും പറയാൻ

Continue Reading
വിംബിൾഡണിന് ഇന്ന് തുടക്കം
Sports
1 min read
22

വിംബിൾഡണിന് ഇന്ന് തുടക്കം

June 30, 2025
0

ചൊവ്വാഴ്‌ച ടൂർണമെൻ്റിൽ ഏഴുകിരീടങ്ങൾക്ക് ഉടമയായ സെർബ് താരം നൊവാക് ജോക്കോവിച്ച് ആദ്യ മത്സരത്തിൽ ഫ്രാൻസിൻ്റെ അലക്‌സാൻഡ്രൈ മ്യൂളറെ നേരിടും. 25-ാം ഗ്രാൻസ്ലാം ലക്ഷ്യമിടുന്ന ജോക്കോവിച്ചിന് ഇവിടെ അതിനുള്ള നല്ല അവസരമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ വർഷം കഴിഞ്ഞവർഷവും നടന്ന ആദ്യ രണ്ടു ഗ്രാൻസ്ലാമുകളിലും ജോക്കോയ്ക്ക് കിരീടം നേടാനായിട്ടില്ല. ഇക്കുറി മത്സരം ചരിത്രത്തിൽ ആദ്യമായി ലൈൻ ജഡ്ജായി മനുഷ്യർ ഇല്ലാതെയാണ്. വിംബിൾഡണിലെ 138-ാമത് എഡിഷനാണിത്. ഇതിന് ഇലക്ട്രോണിക് സംവിധാനം വരും. 30 കോടിയോളം

Continue Reading
ചൂരൽമലയിലെ പ്രതിഷേധം: ദുരന്തബാധിതൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
Kerala
0 min read
28

ചൂരൽമലയിലെ പ്രതിഷേധം: ദുരന്തബാധിതൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

June 30, 2025
0

ചൂരൽമലയിലെ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് ചൂരൽമലയിലെ ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിന് കേടുപാട് വരുത്തി, വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു എന്നിവയാണ് കുറ്റങ്ങൾ. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പുപ്രകാരമാണ് കേസെടുത്തത്. വെള്ളാർമല വില്ലേജ് ഓഫീസർ എ അജീഷിനെ കയ്യേറ്റം ചെയ്‌തുവെന്ന പരാതിയിലാണ് ചൂരൽമല സ്വദേശികളായ 6 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മേപ്പാടി പൊലീസ് കേസെടുത്തത്. മഴയെ

Continue Reading
ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവിക സേന
India
0 min read
26

ഒമാൻ ഉൾക്കടലിൽ കപ്പലിന് തീപിടിച്ചു; രക്ഷകരായി ഇന്ത്യൻ നാവിക സേന

June 30, 2025
0

ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ, ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടയിരുന്നവരെ രക്ഷിച്ചു. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്. ദൗത്യ നിർവഹണത്തിൻ്റെ ഭാഗമായി ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന ഐഎൻഎസ് തബറിന് ചരക്കുകപ്പലിൽ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു. പലാവു ദ്വീപിൻ്റെ പതാകയേന്തിയ കപ്പലിൻ്റെ എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. ഇതേത്തുടർന്ന് കപ്പലിലെ വൈദ്യുതി പൂർണമായും തകരാറിലായി. കപ്പലിലുണ്ടായിരുന്നത് ഇന്ത്യൻ വംശജരായ 14 ജീവനക്കാരാണ്. കപ്പൽ അപകടത്തിൽപ്പെട്ടുവെന്ന വിവരം

Continue Reading
ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ
Kerala
0 min read
25

ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ

June 30, 2025
0

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ ഹാളിലെ യോഗത്തിനിടെ, തലയിലും ദേഹത്തും ചുവന്നമഷിയൊഴിച്ച് ഡെസ്‌കിൽ കയറി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷ കൗൺസിലർമാർക്ക് സസ്പെൻഷൻ. ഹാളിലെ യോഗത്തിനിടെ നാടകീയ രംഗങ്ങളുണ്ടായതിനെത്തുടർന്ന് കൗൺസിലർമാർക്ക് കൂട്ട സസ്പെൻഷൻ ലഭിച്ചു. നഗരത്തിൽ എം.ജി. റോഡിലെ കുഴിയിൽ ചാടാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ ബസ്സിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ രാജിവെയ്ക്കണമെന്ന് ഭരണപക്ഷം

Continue Reading
തെലങ്കാനയിൽ മരുന്ന്‌ നിർമാണശാലയിൽ സ്‌ഫോടനം; 20 ഓളം പേർക്ക് പരിക്ക്
India
0 min read
27

തെലങ്കാനയിൽ മരുന്ന്‌ നിർമാണശാലയിൽ സ്‌ഫോടനം; 20 ഓളം പേർക്ക് പരിക്ക്

June 30, 2025
0

തെലങ്കാനയിൽ മരുന്ന്‌ നിർമ്മാണശാലയിൽ സ്‌ഫോടനം. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ മരുന്ന്‌ നിർമ്മാണശാലയിലെ സ്ഫോടനത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. 14 പേരുടെ നില ഗുരുതരമാണ്. ആശുപത്രികളിലേക്ക് പരിക്കേറ്റവരെ മാറ്റി. തീയണയ്ക്കാനായുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അഗ്നിരക്ഷാസേന അറിയിച്ചു. 10 പേർ സ്ഫോടനത്തിൽ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.മൃതദേഹങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കുറച്ച് സമയത്തിനുള്ളിൽ വിവരങ്ങൾ നൽകുമെന്നുമാണ് സംഗറെഡ്ഡി പോലീസ് സൂപ്രണ്ട് പരിതോഷ് പങ്കജ് എഎൻഐയോട് പ്രതികരിച്ചത്. പരിക്കേറ്റവരുടെ എണ്ണം ഇനിയും ഉയരാൻ

Continue Reading