‘പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപെട്ടു’ ; ഡൽഹി തെരഞ്ഞെടുപ്പിന് 5 ദിവസം ബാക്കിനിൽക്കെ എ.എ.പി എം.എൽ.എമാർ രാജിവെച്ചു
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് 5 ദിവസം ബാക്കിനിൽക്കെ, 7 എ.എ.പി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. രാജിവെച്ച അഞ്ച് എം.എൽ.എമാർക്ക് ഇപ്രാവശ്യം മത്സരിക്കാൻ ടിക്കറ്റ് നൽകിയിരുന്നില്ല. ഇതാണ് രാജിവച്ചു പാർട്ടി വിടാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. “പാർട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ അംഗത്വം രാജിവെക്കുകയാണ്. ഇത് രാജിക്കത്തായി പരിഗണിക്കണം”-എന്നാണ് ഭാവന കൗർ എ.എ.പിക്ക് നൽകിയ കത്തിൽ പറയുന്നത്. രാജേഷ് ഋഷി, റോഹിത് മെഹ്റോലിയ, നരേഷ് യാദവ്, മദൻ ലാൽ, പവൻ
ഹസ്തദാന വിവാദം; വൈശാലിയോട് നേരിട്ട് ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാകുബ്ബോവ്
നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിനിടെ അമ്മയ്ക്കും സഹോദരൻ പ്രഗ്നാനന്ദയ്ക്കുമൊപ്പമെത്തിയ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ. വൈശാലിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചതിൽ ക്ഷമാപണം നടത്തി ഉസ്ബെക്കിസ്താൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക്ക് യാകുബ്ബോവ്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതിനു പിന്നാലെയാണ് യാകുബ്ബോവ്, വൈശാലിയെ നേരിൽ കണ്ട് ക്ഷമാപണം നടത്തിയത്. വൈശാലിക്ക് യാകുബ്ബോവ് പൂക്കളും ചോക്ലേറ്റും സമ്മാനമായി നൽകുന്ന വീഡിയോ എക്സ്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
ശുഭാൻഷു ശുക്ല; അന്താരാഷ്‌ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ
അന്താരാഷ്ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാൻഷു ശുക്ല. ഇന്ത്യൻ എയർഫോഴ്സ് ഫൈറ്റർ പൈലറ്റാണ് 39 കാരനായ ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന നാസയുടെ ആക്സിയം മിഷൻ 4 ൻ്റെ പൈലറ്റാകും ശുഭാൻഷു. ഐഎസ്‌ആർഒയും നാസയും തമ്മിലുള്ള സഹകരണത്തിൻ്റെ ഭാഗമായാണ് ഒരു ഇന്ത്യക്കാരന് വീണ്ടും ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിച്ചത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിലായിരിക്കും ശുഭാൻഷു
പഞ്ചാബിലെ ഫിറോസ്‌പൂരിൽ പിക്കപ്പ് വാൻ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു മരണം
പഞ്ചാബിലെ ഫിറോസ്‌പൂരിൽ ലോറി പിക്കപ്പ് വാനിലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതുപേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഫിറോസ്പൂരിൽ ഗോലുകാമോറിലാണ് അപകടമുണ്ടായത്. പിക്കപ്പ് വാനും എതിർദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനിൽ ഇരുപതിലധികം ആളുകൾ ഉണ്ടായിരുന്നു . ഇതിൽ മിക്കവരും ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരാണ്. കനത്ത മൂടൽമഞ്ഞ് കാരണം പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം
ചോറ്റാനിക്കരയിലെ പോക്സോ കേസ്; ക്രൂരപീഡനത്തിനിരയായ 19കാരി മരിച്ചു
ചോറ്റാനിക്കരയിലെ പോക്സോ കേസിൽ ക്രൂരപീഡനത്തിനിരയായ 19 കാരി മരിച്ചു. ആൺസുഹൃത്തിൻ്റെ ക്രൂരപീഡനത്തിനിരയായി ഗുരുതര പരിക്കോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് 19 കാരി പെൺകുട്ടി മരിച്ചത്. ലൈംഗികാതിക്രമത്തിനും അതിക്രൂരമായ പീഡനത്തിനും ഇരയായ പെൺകുട്ടിക്ക് ആറാം ദിവസമാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പ്രതിയായ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപ് റിമാൻഡിലാണ്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. ഈ മാസം 26ന് വൈകുന്നേരമാണ് പോക്സോ കേസ് അതിജീവിതയായ പെൺകുട്ടിയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ
മൂന്നാം മോദി സര്‍ക്കാർ മൂന്നിരട്ടി വേഗത്തിൽ , സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു
സര്‍ക്കാരിൻ്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പാര്‍ലമെൻ്റിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. മുന്‍ ഭരണകൂടങ്ങളുടെ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി പുതിയ വീടുകള്‍ നല്‍കുന്ന രീതിയില്‍ പ്രധാനമന്ത്രി അവാസ് യോജന വിപുലിരിക്കാനായെന്നും രാഷ്ട്രപതി പറഞ്ഞു. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 70 വയസ്സിനു മുകളിലുള്ള ആറ് കോടി പൗരന്മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും
ഒരുമിച്ച് കഴിയാൻ സഹ തടവുകാർക്ക് മടി; ചെന്താമരയെ വിയ്യൂർ ജയിലിലേക്ക് മാറ്റി
നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. ഇന്നലെ എട്ട് മണിയോടെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റം. കൂടെ കഴിയാൻ സഹ തടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയിൽ അധികൃതർ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റാൻ അപേക്ഷ നൽകിയത്. അപേക്ഷ ആലത്തൂർ കോടതി അംഗീകരിച്ചു. പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ്
ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡിട്ട് സുനിത വില്യംസ്
ബഹിരാകാശ നടത്തത്തിൽ പുതിയ റിക്കാർഡിട്ട് ഇന്ത്യൻ വംശജ സുനിത വില്യംസ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്നാണ് റിക്കാർഡാണു സ്വന്തമാക്കിയത്. ബഹിരാകാശത്ത് സുനിതയുടെ നടത്തം ഇതുവരെ 62 മണിക്കൂർ ആറു മിനിറ്റാണ്. 2017 ൽ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സൻ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റിക്കാർഡാണു സുനിത മറികടന്നത്. കഴിഞ്ഞദിവസം രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്ത് അഞ്ചു മണിക്കൂർ
ബാലരാമപുരത്തെ കുട്ടിയുടെ കൊലപാതകം; ജോത്സ്യൻ കസ്റ്റഡിയിൽ
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കരിക്കകം സ്വദേശിയും ജോത്സ്യനുമായ പ്രദീപിനെ (ശംഖുമുഖം ദേവീദാസൻ) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേവീദാസൻ സാമ്പത്തികമായി പറ്റിച്ചുവെന്ന് ഇന്നലെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ശ്രീതുവിൻ്റെ പക്കൽ നിന്നും 30 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് ശ്രീതു പറഞ്ഞത്. എന്നാൽ കുഞ്ഞിൻ്റെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല അതേസമയം കുഞ്ഞിൻ്റെ
ഡബ്ല്യുസിസി ഗൂഢാലോചന നടത്തുന്നു; ഫെഫ്‌കയെ തകര്‍ക്കാന്‍, സിബി മലയിൽ
വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) ഫെഫ്‌കയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നതായി ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ. പ്രമുഖ നടിയടക്കം സമരക്കാരെ സന്ദർശിച്ചത് ഫെഫ്‌കയെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും സിബി മലയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണനെതിരെ ബോധപൂർവം ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിബി മലയിൽ ആരോപിച്ചു. കഴിഞ്ഞദിവസം മേക്കപ് ആർട്ടിസ്റ്റുകളുടെ സമരത്തിലുൾപ്പെടെ ഡബ്ല്യുസിസി ഇടപെട്ടിട്ടുണ്ട്. ഉണ്ണിക്കൃഷ്‌ണൻ്റെ കൂടെയാണ് സംഘടന. നിലവിലുള്ള പ്രശ്നങ്ങളിൽ ബി ഉണ്ണിക്കൃഷ്ണനോട് ഫെഫ്‌ക വിശദീകരണം തേടി.