പാലക്കാട് വടക്കഞ്ചേരിക്കു സമീപം കണ്ണമ്പ്ര പൂത്തറയിൽ സ്ത്രീ തൊഴിലാളികളുടെ ഇടയിലേക്കു കാർ ഇടിച്ചു കയറി എട്ട് പേർക്ക് പരിക്കുപറ്റി. കെട്ടിട നിർമ്മാണ പ്രവർത്തി കഴിഞ്ഞു മടങ്ങുന്ന സ്ത്രീ തൊഴിലാളികൾക്കിടയിലേക്കാണു കാർ പാഞ്ഞു കയറിയത്.
നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ തൃശൂർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കാറോടിച്ച ആളെയും അപകടം ഉണ്ടാക്കിയ കാറും വടക്കഞ്ചേരി പാലീസ് കസ്‌റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശിയാണ് കാർ ഓടിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.