അമേരിക്കയിലെ വാഷിങ്‌ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരണപ്പെട്ടതായി റിപ്പോർട്ട്. വിമാനത്തിൽ നിന്നും 27 പേരുടെ മൃതദേഹവും ഹെലികോപ്റ്ററിൽ നിന്നും ഒരാളുടേതും കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ ആരും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്‌ടൺ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണലിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.
വിമാനത്തില്‍ അറുപതിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. 2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്.