ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കരിക്കകം സ്വദേശിയും ജോത്സ്യനുമായ പ്രദീപിനെ (ശംഖുമുഖം ദേവീദാസൻ) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേവീദാസൻ സാമ്പത്തികമായി പറ്റിച്ചുവെന്ന് ഇന്നലെ കുട്ടിയുടെ അമ്മ ശ്രീതു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശ്രീതുവിൻ്റെ പക്കൽ നിന്നും 30 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് ശ്രീതു പറഞ്ഞത്. എന്നാൽ കുഞ്ഞിൻ്റെ കൊലപാതകത്തിനു പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല അതേസമയം കുഞ്ഞിൻ്റെ മരണത്തിൽ ശ്രീതുവിൻ്റെ പങ്കും പരിശോധിക്കണമെന്ന് ഭർത്താവും ഭർതൃപിതാവും പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രതി ഹരികുമാറിൻ്റെ മൊഴി പൂർണമായി വിശ്വസിക്കാനാവില്ലെന്നും ഇയാളെ വീണ്ടും ചോദ്യം ചെയ്‌തുവരികയാണെന്നും റൂറൽ എസ് പി കെ സുദർശൻ പറഞ്ഞു. ശ്രീതുവിനെ കേസിൽ നിന്ന് ഒഴിവാക്കിയിട്ടെല്ലെന്നും ഫോൺ രേഖകളും സാഹചര്യത്തെളിവുകളും പരിശോധിക്കും വാട്‌സാപ്പ് സന്ദേശങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും എസ് പി സുദർശൻ പറഞ്ഞു.